Malappuram

സര്‍ക്കാര്‍ ഉത്തരവിറക്കി 24 മണിക്കൂറിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ റേഷന്‍കാര്‍ഡ് വിതരണം

വെള്ളിയാഴ്ച വൈകീട്ടോടെയാണ് രാമപുരത്തിനടുത്ത മണ്ണഴി കോട്ടപ്പുറം സ്വദേശിനിയായ തോട്ടായിക്കല്‍ മിനി റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചത്.

സര്‍ക്കാര്‍ ഉത്തരവിറക്കി 24 മണിക്കൂറിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ റേഷന്‍കാര്‍ഡ് വിതരണം
X

പെരിന്തല്‍മണ്ണ: അപേക്ഷിച്ച് 24 മണിക്കൂറിനകം പെരിന്തല്‍മണ്ണ താലൂക്കിലെ റേഷന്‍കാര്‍ഡ് വിതരണം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് അതിവേഗ റേഷന്‍ കാര്‍ഡ് പെരിന്തല്‍മണ്ണ താലൂക്കില്‍ ലഭ്യമാക്കിയത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് രാമപുരത്തിനടുത്ത മണ്ണഴി കോട്ടപ്പുറം സ്വദേശിനിയായ തോട്ടായിക്കല്‍ മിനി റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചത്. ഇവര്‍ വാടകവീട്ടിലാണ് താമസം. മറ്റു റേഷന്‍ കാര്‍ഡിലും അംഗത്വമില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതെത്തുടര്‍ന്നാണ് പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിച്ചത്.

24 മണിക്കൂറിനുള്ളില്‍തന്നെ ഇവര്‍ക്ക് റേഷന്‍കാര്‍ഡ് അനുവദിച്ച് ഒറിജിനല്‍ റേഷന്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കി. പെരിന്തല്‍മണ്ണ സപ്ലേ താലൂക്ക് ഓഫിസിലെത്തിയ മിനിയുടെ ഭര്‍ത്താവും മകനും സാക്ഷ്യപത്രത്തില്‍ ഒപ്പുവയ്പ്പിച്ച ശേഷമാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ ശിവദാസന്‍ റേഷന്‍ കാര്‍ഡ് നല്‍കിയത്. ആദ്യഘട്ടത്തില്‍ എപിഎല്‍ കാര്‍ഡാണ് നല്‍കിയതെന്നും തുടര്‍ന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ താഴ്ന്ന രീതിയിലേക്ക് കാര്‍ഡ് മാറ്റിനല്‍കുമെന്നും സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it