Malappuram

മലപ്പുറത്ത് ഉസ്താദുമാര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നവ്യാനുഭവമായി

മലപ്പുറത്ത് ഉസ്താദുമാര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നവ്യാനുഭവമായി
X

മലപ്പുറം: തിരഞ്ഞെടുത്ത ഉസ്താദുമാര്‍ക്കായി മലപ്പുറം ജില്ലയില്‍ നടത്തിയ ഭക്ഷ്യക്കിറ്റ് വിതരണം നവ്യാനുഭവമായി മാറി. മഞ്ചേരി ദാറുസുന്നയില്‍ നടന്ന ഭക്ഷ്യക്കിറ്റ് വിതരണം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി മൗലാന എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു. ടച്ച് ഓഫ് മേഴ്‌സി മനേജിങ് ഡയറക്ടര്‍ ബശീര്‍ സഅദി ചെറുകുന്ന് എംഡി അധ്യക്ഷത വഹിച്ചു.

സദഖത്തുല്ലാഹ് മുഈനി കാടാമ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഇ കെ അബ്ദുറശീദ് മുഈനി, പള്ളിപ്രം ഹംസ ഫൈസി മങ്കട, അല്‍ ഹാഫിള് മുഹമ്മദ് സാദിഖ് ഇംദാദി പെരിന്തല്‍മണ്ണ, അബ്ദുല്‍ ജലീല്‍ വഹബി അണ്ടത്തോട്, അബ്ദുല്ല വഹബി അരൂര്, ബശീര്‍ വഹബി കംബ്ലക്കാട്, ദാറുസ്സുന്ന മുദരിസ് യു ജഅഫര്‍ വഹബി പുല്ലൂര് സംസാരിച്ചു.

നിരാലംബരെ മതമോ ജാതിയോ നോക്കാതെ സഹായിക്കുന്നതിന്ന് വേണ്ടി ബശീര്‍ സഅദി ചെറുകുന്നിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ രൂപീകരിച്ച പ്രസ്ഥാനമാണ് ടച്ച് ഓഫ് മേഴ്‌സി ചാരിറ്റബിള്‍ ട്രസ്റ്റ്. കൊറോണ കാലത്ത് കാസര്‍കോട്, കണ്ണൂര്‍ വയനാട്, മലപ്പുറം, പാലക്കാട്, കൊടക് ജില്ലകളില്‍ 1,400 രൂപയുടെ 3,256 ഭക്ഷ്യക്കിറ്റുകളും മരുന്നുകളും ഇതിനകം നല്‍കിക്കഴിഞ്ഞു. 9 സ്ഥലങ്ങളില്‍ ഉളുഹിയ്യത്തും വിതരണം ചെയ്തു.

Next Story

RELATED STORIES

Share it