Malappuram

ദാറുസ്സുന്ന രജത ജൂബിലി: ഉമ്മമാരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്തു

ദാറുസ്സുന്ന രജത ജൂബിലി: ഉമ്മമാരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്തു
X

മലപ്പുറം: അറിവില്‍ നിറമില്ല എന്ന പ്രമേയത്തില്‍ 20,21 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ നടക്കുന്ന മഞ്ചേരി ദാറുസ്സുന്ന: ഇസ്‌ലാമിക കേന്ദ്രത്തിന്റെ രജതജൂബിലിയുടെ ഭാഗമായി ഉമ്മമാരെ ആദരിക്കല്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹാദരം (മക്കളും പേരമക്കളുമായി 25 അംഗങ്ങളുള്ള ഉമ്മമാരെ ആദരിക്കല്‍) പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം താജുല്‍ ഉലമാ കെ കെ സദഖഞ്ഞുല്ല മൗലവിയുടെ ഭാര്യ സൈനബ ഹജ്ജുമ്മയെ ആദരിച്ച് കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി നിര്‍വഹിച്ചു. മക്കളായ ഡോ.കെ കെ സുലൈമാന്‍, കെ കെ അബൂബകര്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. എസ്‌വൈഎഫ് കേന്ദ്ര സമിതി കണ്‍വീനര്‍ അലി അക്ബര്‍ മൗലവി, സംസ്ഥാന സെക്രട്ടറി ഇപി അശ്‌റഫ് ബാഖവി, കെ എം ശംസുദ്ദീന്‍ വഹബി, അമീന്‍ ദാറാനി വയനാട് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it