Malappuram

മലപ്പുറം ജില്ലയില്‍ 580 പേര്‍ക്ക് കൊവിഡ്; 457 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ 580 പേര്‍ക്ക് കൊവിഡ്; 457 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 580 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത് ആശങ്കാജനകമാണെന്നും ഈ സാഹചര്യത്തില്‍ കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളും ഉറവിടമറിയാതെ 26 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് ജില്ലയിലെത്തിയതുമാണ്.

വിദഗ്ധ ചികില്‍സയ്ക്ക് ശേഷം 457 പേരാണ് ജില്ലയില്‍ ശനിയാഴ്ച രോഗ വിമുക്തരായത്. ഇവരുള്‍പ്പെടെ 86,471 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജില്ലയിലിപ്പോള്‍ 65,465 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,122 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 410 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 197 പേരും 259 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 487 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ശനിയാഴ്ച മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം:


എആര്‍ നഗര്‍ 01


ആലിപ്പറമ്പ് 04


അമരമ്പലം 02


ആനക്കയം 07


അങ്ങാടിപ്പുറം 05


അരീക്കോട് 09


ആതവനാട് 02


ചാലിയാര്‍ 02


ചീക്കോട് 01


ചേലേമ്പ്ര 03


ചെറിയമുണ്ടം 05


ചെറുകാവ് 06


ചോക്കാട് 04


ചുങ്കത്തറ 08


എടക്കര 04


എടപ്പറ്റ 04


എടപ്പാള്‍ 24


എടരിക്കോട് 02


എടവണ്ണ 07


ഏലംകുളം 01


ഇരിമ്പിളിയം 02


കാലടി 02


കാളികാവ് 04


കല്‍പകഞ്ചേരി 02


കരുളായി 02


കരുവാരക്കുണ്ട് 03


കാവനൂര്‍ 01


കീഴാറ്റൂര്‍ 05


കീഴുപറമ്പ് 06


കോഡൂര്‍ 01


കൊണ്ടോട്ടി 12


കൂട്ടിലങ്ങാടി 03


കോട്ടക്കല്‍ 30


കുറുവ 02


കുറ്റിപ്പുറം 08


കുഴിമണ്ണ 04


മക്കരപ്പറമ്പ് 07


മലപ്പുറം 33


മമ്പാട് 04


മഞ്ചേരി 13


മങ്കട 06


മാറഞ്ചേരി 03


മേലാറ്റൂര്‍ 08


മൂന്നിയൂര്‍ 05


മൂര്‍ക്കനാട് 12


മൂത്തേടം 03


മൊറയൂര്‍ 06


മുതുവല്ലൂര്‍ 03


നന്നമ്പ്ര 02


നന്നംമുക്ക് 03


നിലമ്പൂര്‍ 18


നിറമരുതൂര്‍ 02


ഊരകം 01


ഒതുക്കുങ്ങല്‍ 04


ഒഴൂര്‍ 02


പള്ളിക്കല്‍ 06


പാണ്ടിക്കാട് 08


പരപ്പനങ്ങാടി 06


പറപ്പൂര്‍ 01


പെരിന്തല്‍മണ്ണ 08


പെരുമണ്ണ ക്ലാരി 01


പെരുമ്പടപ്പ് 11


പെരുവെള്ളൂര്‍ 01


പൊന്മള 01


പൊന്നാനി 09


പൂക്കോട്ടൂര്‍ 01


പോരൂര്‍ 05


പോത്തുകല്ല് 06


പുലാമന്തോള്‍ 05


പുളിക്കല്‍ 05


പുല്‍പ്പറ്റ 02


പുറത്തൂര്‍ 10


പുഴക്കാട്ടിരി 03


താനാളൂര്‍ 06


താനൂര്‍ 05


തലക്കാട് 02


തവനൂര്‍ 03


താഴേക്കോട് 04


തേഞ്ഞിപ്പലം 09


തെന്നല 03


തിരുനാവായ 02


തിരുവാലി 05


തൃക്കലങ്ങോട് 03


തൃപ്രങ്ങോട് 07


തുവ്വൂര്‍ 03


തിരൂര്‍ 20


തിരൂരങ്ങാടി 05


ഊര്‍ങ്ങാട്ടിരി 07


വളാഞ്ചേരി 06


വളവന്നൂര്‍ 09


വള്ളിക്കുന്ന് 07


വട്ടംകുളം 14


വാഴക്കാട് 01


വാഴയൂര്‍ 03


വഴിക്കടവ് 09


വെളിയങ്കോട് 13


വേങ്ങര 09


വെട്ടത്തൂര്‍ 05


വെട്ടം 01


വണ്ടൂര്‍ 07




Next Story

RELATED STORIES

Share it