- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന; 5,315 പേര്‍ക്ക് വൈറസ് ബാധ; 4,052 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 26.57 ശതമാനം.നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 5,148 പേര്‍.ആരോഗ്യ പ്രവര്‍ത്തകര്‍ 01. ഉറവിടമറിയാതെ 66 പേര്‍ക്ക്.രോഗബാധിതരായി ചികിത്സയില്‍ 44,919 പേര്‍.ആകെ നിരീക്ഷണത്തിലുള്ളത് 65,267 പേര്‍

മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ചൊവ്വാഴ്ച 5,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 26.57 ശതമാനമാണ് കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന നില ജില്ലയില്‍ തുടരുന്നു. ഇത്തരത്തില്‍ 5,148 പേര്‍ക്കാണ് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 25 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 75 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
65,267 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 44,919 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,491 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 268 പേരും 244 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 854 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ചൊവ്വാഴ്ച മാത്രം 4,052 പേര്‍ രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,24,536 ആയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ 796 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
രോഗ വ്യാപനം തടയാന്‍ ജനകീയ സഹകരണം വേണം: ജില്ലാ കലക്ടര്‍
കോവിഡ് ബാധിതരാകുന്നവരുടെ പ്രതിദിന എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഗൗരവത്തോടെ കാണണം. രോഗനിര്‍വ്യാപനത്തിനായി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. ജനകീയ സഹകരണത്തോടെ മാത്രമെ ഈ മഹാമാരിക്കാലത്തെ അതിജീവിക്കാനാകൂ എന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.
കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധനയും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അകാരണമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതും അനുവദിക്കില്ല. വാര്‍ഡുതല ആര്‍.ആര്‍.ടികളുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും സംശയമുള്ളവരും പരിശോധനക്ക് വിധേയരാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളില്‍ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി പ്രത്യേക പരിശോധനാ ക്യാമ്പുകള്‍ നടന്നു വരികയാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുക മാത്രമാണ് നിലവില്‍ ചെയ്യേണ്ടത്. ഇത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി നിറവേറ്റണം.
മുതിര്‍ന്ന പൗരന്മാരും ഗര്‍ഭിണികളും ഭിന്നശേഷി വിഭാഗത്തിലുള്ളവരും നിത്യ രോഗികളും കുട്ടികളും ഒരു കാരണവശാലും വീടുകള്‍ക്ക് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ ഈ വിഭാഗത്തിലുള്ളവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് മറ്റുള്ളവര്‍ വിട്ടു നില്‍ക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം.
കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ചൊവ്വാഴ്ച (മെയ് 25) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 51
ആലങ്കോട് 17
ആലിപ്പറമ്പ് 25
അമരമ്പലം 52
ആനക്കയം 50
അങ്ങാടിപ്പുറം 33
അരീക്കോട് 63
ആതവനാട് 23
ഊരകം 24
ചാലിയാര്‍ 53
ചീക്കോട് 47
ചേലേമ്പ്ര 73
ചെറിയമുണ്ടം 15
ചെറുകാവ് 18
ചോക്കാട് 30
ചുങ്കത്തറ 36
എടക്കര 47
എടപ്പറ്റ 51
എടപ്പാള്‍ 39
എടരിക്കോട് 33
എടവണ്ണ 33
എടയൂര്‍ 55
ഏലംകുളം 15
ഇരിമ്പിളിയം 68
കാലടി 76
കാളികാവ് 46
കല്‍പകഞ്ചേരി 35
കണ്ണമംഗലം 89
കരുളായി 74
കരുവാരക്കുണ്ട് 58
കാവനൂര്‍ 47
കീഴാറ്റൂര്‍ 40
കീഴുപറമ്പ് 22
കോഡൂര്‍ 34
കൊണ്ടോട്ടി 93
കൂട്ടിലങ്ങാടി 13
കോട്ടക്കല്‍ 85
കുറുവ 50
കുറ്റിപ്പുറം 45
കുഴിമണ്ണ 13
മക്കരപ്പറമ്പ് 03
മലപ്പുറം 201
മമ്പാട് 99
മംഗലം 25
മഞ്ചേരി 179
മങ്കട 22
മാറാക്കര 58
മാറഞ്ചേരി 46
മേലാറ്റൂര്‍ 58
മൂന്നിയൂര്‍ 15
മൂര്‍ക്കനാട് 56
മൂത്തേടം 67
മൊറയൂര്‍ 41
മുതുവല്ലൂര്‍ 46
നന്നമ്പ്ര 20
നന്നംമുക്ക് 15
നിലമ്പൂര്‍ 54
നിറമരുതൂര്‍ 36
ഒതുക്കുങ്ങല്‍ 146
ഒഴൂര്‍ 38
പള്ളിക്കല്‍ 65
പാണ്ടിക്കാട് 86
പരപ്പനങ്ങാടി 72
പറപ്പൂര്‍ 15
പെരിന്തല്‍മണ്ണ 68
പെരുമണ്ണ ക്ലാരി 12
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 92
പൊന്മള 08
പൊന്മുണ്ടം 10
പൊന്നാനി 135
പൂക്കോട്ടൂര്‍ 40
പോരൂര്‍ 107
പോത്തുകല്ല് 25
പുലാമന്തോള്‍ 14
പുളിക്കല്‍ 33
പുല്‍പ്പറ്റ 42
പുറത്തൂര്‍ 76
പുഴക്കാട്ടിരി 12
താനാളൂര്‍ 61
താനൂര്‍ 09
തലക്കാട് 148
തവനൂര്‍ 10
താഴേക്കോട് 49
തേഞ്ഞിപ്പലം 07
തെന്നല 52
തിരുനാവായ 47
തിരുവാലി 67
തൃക്കലങ്ങോട് 77
തൃപ്രങ്ങോട് 22
തുവ്വൂര്‍ 31
തിരൂര്‍ 34
തിരൂരങ്ങാടി 48
ഊര്‍ങ്ങാട്ടിരി 72
വളാഞ്ചേരി 63
വളവന്നൂര്‍ 81
വള്ളിക്കുന്ന് 37
വട്ടംകുളം 42
വാഴക്കാട് 20
വാഴയൂര്‍ 44
വഴിക്കടവ് 24
വെളിയങ്കോട് 10
വേങ്ങര 71
വെട്ടത്തൂര്‍ 64
വെട്ടം 55
വണ്ടൂര്‍ 151
മലപ്പുറം ജില്ലയില്‍ 6,66,640 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി
മലപ്പുറം ജില്ലയില്‍ ഇതുവരെ 6,66,640 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 5,36,846 പേര്‍ക്ക് ഒന്നാം ഡോസും 1,29,794 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 1,026 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. 45 വയസിനു മുകളില്‍ പ്രായമുള്ള 4,44,811 പേര്‍ക്ക് ആദ്യഘട്ട വാക്‌സിനും 71,987 പേര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനും നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,406 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,011 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 18,057 പേരാണ് ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 16,897 പേര്‍ക്ക് രണ്ട് ഘട്ട വാക്‌സിനും സ്വീകരിച്ചു. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം ഡോസ് വാക്‌സിനും 33,546 പേര്‍ ഒന്നാം ഡോസ് വാക്‌സിനുമാണ് ഇതുവരെ സ്വീകരിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















