- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 4,746 പേര്‍ക്ക് വൈറസ് ബാധ; 5,729 പേര്‍ക്ക് രോഗമുക്തി. ജില്ലയില്‍ രോഗമുക്തരായവര്‍ രണ്ട് ലക്ഷം കവിഞ്ഞു
ടെസ്റ്റ് പോസിറ്റീവിറ്റി 37.14 ശതമാനം. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,538 പേര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ 01. ഉറവിടമറിയാതെ 120 പേര്‍ക്ക്. രോഗബാധിതരായി ചികിത്സയില്‍ 49,245 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 65,640 പേര്‍

മലപ്പുറം: ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20) 4,746 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.14 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. വ്യാഴാഴ്ച 5,729 പേരാണ് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ വിദഗ്ധമായ ആരോഗ്യ പരിചരണത്തിനു ശേഷം കോവിഡ് വിമുക്തരായവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ജില്ലയില്‍ ഇതുവരെ 2,50,670 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,00,878 പേരാണ് രോഗമുക്തരായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 4,538 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 120 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 83 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
65,640 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 49,245 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,554 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 269 പേരും 178 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 781 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 772 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
കോവിഡ് നിര്‍വ്യാപനത്തിന് ജന പിന്തുണ അനിവാര്യം: ജില്ലാ കലക്ടര്‍
കോവിഡ് വ്യാപനം തടയുന്നതിന് പൊതുജന പിന്തുണ അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ജില്ലയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണിനോട് ജനങ്ങളുടെ ഭാഗത്തു നിന്ന് മികച്ച സഹകരണമാണുള്ളത്. ഇതേ രീതിയിലുള്ള പ്രതിരോധത്തിലൂടെ ജില്ല നിലവില്‍ നേരിടുന്ന കോവിഡ് വ്യാപന വെല്ലുവിളി നേരിടാനാകും. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടാകരുതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
രോഗവ്യാപനം ആശങ്കയുയര്‍ത്തുന്നതിനിടെ ഇത്രയധികം പേര്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനായത് ആശ്വാസകരമാണ്. ജില്ലയില്‍ ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരെ രോഗവിമുക്തരാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ചിട്ടയായ രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ വിജയമാണിത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുഴുവനാളുകളേയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജാഗ്രതയോടെ വീണ്ടെടുക്കാം ആരോഗ്യ സ്വാസ്ഥ്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് വ്യാപനത്തിനുള്ള സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ വീടുകളിലും സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.
കൃത്യമായ ജാഗ്രതയോടെ ഈ പ്രതിസന്ധി ഘട്ടവും തരണം ചെയ്യാനാകും. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വ്യാഴാഴ്ച (മെയ് 20) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 31
ആലങ്കോട് 21
ആലിപ്പറമ്പ് 32
അമരമ്പലം 27
ആനക്കയം 28
അങ്ങാടിപ്പുറം 70
അരീക്കോട് 73
ആതവനാട് 42
ഊരകം 32
ചാലിയാര്‍ 19
ചീക്കോട് 49
ചേലേമ്പ്ര 20
ചെറിയമുണ്ടം 18
ചെറുകാവ് 18
ചോക്കാട് 17
ചുങ്കത്തറ 18
എടക്കര 29
എടപ്പറ്റ 21
എടപ്പാള്‍ 42
എടരിക്കോട് 16
എടവണ്ണ 80
എടയൂര്‍ 31
ഏലംകുളം 25
ഇരിമ്പിളിയം 61
കാലടി 123
കാളികാവ് 35
കല്‍പകഞ്ചേരി 18
കണ്ണമംഗലം 13
കരുളായി 48
കരുവാരക്കുണ്ട് 13
കാവനൂര്‍ 33
കീഴാറ്റൂര്‍ 18
കീഴുപറമ്പ് 18
കോഡൂര്‍ 35
കൊണ്ടോട്ടി 69
കൂട്ടിലങ്ങാടി 46
കോട്ടക്കല്‍ 58
കുറുവ 10
കുറ്റിപ്പുറം 59
കുഴിമണ്ണ 115
മക്കരപ്പറമ്പ് 39
മലപ്പുറം 208
മമ്പാട് 42
മംഗലം 46
മഞ്ചേരി 175
മങ്കട 28
മാറാക്കര 31
മാറഞ്ചേരി 75
മേലാറ്റൂര്‍ 16
മൂന്നിയൂര്‍ 61
മൂര്‍ക്കനാട് 35
മൂത്തേടം 16
മൊറയൂര്‍ 22
മുതുവല്ലൂര്‍ 19
നന്നമ്പ്ര 18
നന്നംമുക്ക് 34
നിലമ്പൂര്‍ 99
നിറമരുതൂര്‍ 16
ഒതുക്കുങ്ങല്‍ 46
ഒഴൂര്‍ 13
പള്ളിക്കല്‍ 34
പാണ്ടിക്കാട് 45
പരപ്പനങ്ങാടി 46
പറപ്പൂര്‍ 33
പെരിന്തല്‍മണ്ണ 67
പെരുമണ്ണ ക്ലാരി 23
പെരുമ്പടപ്പ് 19
പെരുവള്ളൂര്‍ 03
പൊന്മള 12
പൊന്മുണ്ടം 19
പൊന്നാനി 76
പൂക്കോട്ടൂര്‍ 62
പോരൂര്‍ 36
പോത്തുകല്ല് 05
പുലാമന്തോള്‍ 52
പുളിക്കല്‍ 33
പുല്‍പ്പറ്റ 76
പുറത്തൂര്‍ 44
പുഴക്കാട്ടിരി 16
താനാളൂര്‍ 113
താനൂര്‍ 63
തലക്കാട് 12
തവനൂര്‍ 84
താഴേക്കോട് 85
തേഞ്ഞിപ്പലം 32
തെന്നല 37
തിരുനാവായ 30
തിരുവാലി 44
തൃക്കലങ്ങോട് 77
തൃപ്രങ്ങോട് 23
തുവ്വൂര്‍ 31
തിരൂര്‍ 53
തിരൂരങ്ങാടി 33
ഊര്‍ങ്ങാട്ടിരി 59
വളാഞ്ചേരി 47
വളവന്നൂര്‍ 92
വള്ളിക്കുന്ന് 56
വട്ടംകുളം 74
വാഴക്കാട് 06
വാഴയൂര്‍ 32
വഴിക്കടവ് 55
വെളിയങ്കോട് 31
വേങ്ങര 107
വെട്ടത്തൂര്‍ 13
വെട്ടം 56
വണ്ടൂര്‍ 130
മലപ്പുറം ജില്ലയില്‍ 6,58,176 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു
മലപ്പുറം ജില്ലയില്‍ കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായുള്ള മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. ബുധനാഴ്ച വരെ 6,58,176 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 5,28,694 പേര്‍ക്ക് ഒന്നാം ഡോസും 1,29,482 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.
18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 11 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കി. ആരോഗ്യ പ്രവര്‍ത്തകരില്‍ 39,213 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 28,002 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 17,430 പേര്‍ക്ക് ഒന്നാം ഡോസും 16,879 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,899 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,546 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,38,494 പേര്‍ ആദ്യഘട്ട വാക്‌സിനും 71,702 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് നല്‍കിയിരിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















