Malappuram

കൊവിഡ് 19: ജില്ലയില്‍ 221 പേര്‍ക്ക് രോഗമുക്തി; 146 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 142 പേര്‍ക്ക്

ഉറവിടമറിയാതെ മൂന്ന് പേര്‍ക്ക്, രോഗബാധിതരായി ചികിത്സയില്‍ 1,687 പേര്‍, ആകെ നിരീക്ഷണത്തിലുള്ളത് 16,483 പേര്‍.

കൊവിഡ് 19: ജില്ലയില്‍ 221 പേര്‍ക്ക് രോഗമുക്തി; 146 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 142 പേര്‍ക്ക്
X

മലപ്പുറം: ജില്ലയില്‍ ശനിയാഴ്ച 221 പേര്‍ കൊവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,19,368 ആയി. രോഗമുക്തരാവുന്നതിനനുസൃതമായി പുതിയ രോഗികളുടെ എണ്ണം വര്‍ധിക്കാത്തത് ആശ്വാസകരമാണ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും വിവിധ സര്‍ക്കാര്‍ വകുപ്പുകളും പൊതുജന പിന്തുണയോടെ നടക്കുന്ന കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിലയിരുത്തി.

146 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 142 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ മൂന്ന് പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശ രാജ്യത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും വൈറസ് ബാധ കണ്ടെത്തി. 16,483 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,687 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 91 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 47 പേരും എട്ട് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 597 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ശനിയാഴ്ച (മാര്‍ച്ച് 20) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

ആലങ്കോട് 07

അമരമ്പലം 01

അങ്ങാടിപ്പുറം 03

അരീക്കോട് 03

ആതവനാട് 03

ഊരകം 01

ചീക്കോട് 03

ചേലേമ്പ്ര 01

ചെറിയമുണ്ടം 03

ചോക്കാട് 01

ചുങ്കത്തറ 01

എടക്കര 01

എടപ്പാള്‍ 02

എടവണ്ണ 04

ഏലംകുളം 01

കാലടി 02

കാളികാവ് 01

കണ്ണമംഗലം 03

കൊണ്ടോട്ടി 08

കോട്ടക്കല്‍ 08

കുഴിമണ്ണ 01

മലപ്പുറം 10

മഞ്ചേരി 02

മങ്കട 02

മാറഞ്ചേരി 03

മൂന്നിയൂര്‍ 01

മൊറയൂര്‍ 01

മുതുവല്ലൂര്‍ 02

നന്നംമുക്ക് 03

നിറമരുതൂര്‍ 03

ഒഴൂര്‍ 01

പള്ളിക്കല്‍ 04

പാണ്ടിക്കാട് 01

പറപ്പൂര്‍ 07

പെരിന്തല്‍മണ്ണ 04

പെരുമ്പടപ്പ് 03

പെരുവള്ളൂര്‍ 01

പൊന്മള 01

പൊന്നാനി 02

പുളിക്കല്‍ 01

പുഴക്കാട്ടിരി 05

താനൂര്‍ 02

തലക്കാട് 01

തവനൂര്‍ 01

തേഞ്ഞിപ്പലം 04

തെന്നല 01

തിരൂരങ്ങാടി 02

വളാഞ്ചേരി 01

വളവന്നൂര്‍ 07

വള്ളിക്കുന്ന് 02

വട്ടംകുളം 01

വെളിയങ്കോട് 01

വേങ്ങര 03

വെട്ടത്തൂര്‍ 03

വെട്ടം 02

Next Story

RELATED STORIES

Share it