Malappuram

പെരിന്തല്‍മണ്ണ ബിവറേജിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പെരിന്തല്‍മണ്ണ ബിവറേജിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു
X

പെരിന്തല്‍മണ്ണ: ബിവറേജസ് കോര്‍പറേഷന്റെ പെരിന്തല്‍മണ്ണയിലെ ചില്ലറ മദ്യ വില്‍പന ശാലയിലെ ഒരു ജീവനക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഔട്ട്ലെറ്റിലെ കൊവിഡ് സ്ഥിരീകരികരിച്ചവരുടെ എണ്ണം 14 ആയി. ഈ സമയത്ത് മറ്റിടങ്ങളില്‍നിന്നായി അഞ്ച് ജീവനക്കാരെ ജോലിക്രമീകരണത്തില്‍ പെരിന്തല്‍മണ്ണയിലേക്കു മാറ്റിയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ നിലമ്പൂരില്‍നിന്നെത്തിയ ജീവനക്കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ നാലുപേരുടെ ഫലം അറിയാനുണ്ട്. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ച ഒരാളില്‍നിന്നുണ്ടായ സമ്പര്‍ക്കത്തെത്തുടര്‍ന്ന് അങ്ങാടിപ്പുറത്തെ വെയര്‍ഹൗസിലെ ആറ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഔട്ട്ലെറ്റും വെയര്‍ഹൗസും അടച്ചിട്ടിരിക്കുകയാണ്. വെയര്‍ഹൗസിലെ 49 ജീവനക്കാരും 22 ചുമട്ടുതൊഴിലാളികളും ഓഫിസുമായി ബന്ധപ്പെടുന്നവരും നിരീക്ഷണത്തിലാണ്


Next Story

RELATED STORIES

Share it