Malappuram

പെരിന്തല്‍മണ്ണയില്‍ കൊവിഡ് പരിശോധന തുടങ്ങി

പെരിന്തല്‍മണ്ണയില്‍ കൊവിഡ് പരിശോധന തുടങ്ങി
X

പെരിന്തല്‍മണ്ണ: ജില്ലാ ആശുപത്രിയില്‍ ട്രൂനാറ്റ് യന്ത്രമുപയോഗിച്ചുള്ള കൊവിഡ് പരിശോധന തുടങ്ങി. ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയായ ആദ്യ പരിശോധനയിലെ ഫലം നെഗറ്റീവ് ആയി. ആശുപത്രിയില്‍ മരിച്ച ആലിപ്പറമ്പിലെ കുഞ്ഞിമൊയ്തീന്റെ (63) കൊവിഡ് പരിശോധനയാണ് നടത്തിയത്. ട്രൂനാറ്റ് ടെസ്റ്റ് ലാബിന്റെ ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ നിര്‍വഹിച്ചു.

മരിച്ചവര്‍ക്കും ബിപിഎല്‍. കുടുംബങ്ങള്‍ക്കും ഉപയോഗിക്കാന്‍ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകള്‍ വാങ്ങുന്നതിന് 15 ലക്ഷം എംഎല്‍എ വാഗ്ദാനംചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീവിഷ്ണു, ഡോക്ടര്‍മാരായ കെ. സാലിം, വി.യു. സീതി, കെഎസ് മുഹിയുദ്ദീന്‍, കെ.എ. സീതി, നിളാര്‍ മുഹമ്മദ്, പാലിയേറ്റീവ് സൊസൈറ്റി കോ-ഓര്‍ഡിനേറ്റര്‍ കുറ്റീരി മാനുപ്പ തുടങ്ങിയവര്‍ പങ്കെടുത്തു. ബിപിഎല്‍. കുടുംബത്തില്‍പ്പെട്ടവര്‍ക്കും മരണാനന്തരമുള്ള കൊവിഡ് പരിശോധനയ്ക്കും തുക ഈടാക്കില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ പരിശോധനയ്ക്ക് സ്രവം സ്വീകരിക്കും.




Next Story

RELATED STORIES

Share it