കൊണ്ടോട്ടിയില്‍ കൊവിഡ് രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കി
നഗരസഭയിലെ എല്ലാ വീടുകളിലും റാപ്പിഡ് സര്‍വേ വഴി ലക്ഷണമുള്ളവരെ കണ്ടെത്തി സമാനരീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും.

മലപ്പുറം: കൊണ്ടോട്ടി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്തവരില്‍ ചിലര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപ്രതിരോധ നടപടികള്‍ ശക്തമാക്കിയതായും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ കെ സക്കീന അറിയിച്ചു. കൊണ്ടോട്ടിയില്‍ ഒന്നിലധികം രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ ആ പ്രദേശത്തെ പ്രത്യേക ക്ലസ്റ്റര്‍ ആയി പ്രഖ്യാപിച്ച് രോഗവ്യാപനതോത് അറിയുന്നതിനായി ആന്റിജന്‍ പരിശോധന നടത്തിവരുന്നുണ്ട്.
കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരും അവരുമായി അടുത്ത ബന്ധപ്പെട്ടവരിലും കുടംബാംഗങ്ങളിലും ലക്ഷണമുള്ളവരെ കണ്ടെത്തിയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കൂടാതെ കൊണ്ടോട്ടി ടൗണില്‍ കൂടുതല്‍ ജനസമ്പര്‍ക്കമുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ ലക്ഷണമുള്ളവരെ കണ്ടെത്തി മെഡിക്കല്‍ വിലയിരുത്തലിനുശേഷം പരിശോധിക്കും. നഗരസഭയിലെ എല്ലാ വീടുകളിലും റാപ്പിഡ് സര്‍വേ വഴി ലക്ഷണമുള്ളവരെ കണ്ടെത്തി സമാനരീതിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും. മലപ്പുറം ടൗണ്‍, മമ്പാട്, പെരുവള്ളൂര്‍, നിലമ്പൂര്‍ എന്നീ മേഖലകളിലും രോഗവ്യാപനമുണ്ടായ സ്ഥലങ്ങളിലും സമാന രീതിയിലുള്ള പരിശോധനയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തിനകംതന്നെ നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ പോസിറ്റീവ് റിസള്‍ട്ടുകള്‍ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായതിനാല്‍ ഒരാള്‍ക്ക് കൊവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പിക്കാനും കഴിയില്ല. ഇവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ രോഗബാധ ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ മറ്റുള്ളവരുമായി ഇടപഴകിയാല്‍ രോഗപകര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡിഎം.ഒ മുന്നറിയിപ്പ് നല്‍കി. അതേസമയം പൊന്നാനി നഗരസഭയിലെ വീടുകളില്‍ നടത്തിയ റാപ്പിഡ് സര്‍വേ പ്രകാരം കണ്ടെത്തിയ 348 പേരെ പരിശോധിച്ചതില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്താനായത്. ഇതിന് ശേഷം നാല് ദിവസമായി താലൂക്ക് ആശുപത്രി ഒ.പിയില്‍ നടക്കുന്ന സര്‍വയലന്‍സില്‍ 48 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ സര്‍വയലന്‍സ് അടുത്ത 24 ദിവസംകൂടി തുടരും.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്കൂള് ബസ്സുകള് ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്' മൊബൈല്...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില് പുതിയ ഫീച്ചര്
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള് ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്...
29 Aug 2022 7:48 AM GMTഈ ആപ്പുകള് നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന് ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT