കോവിഡ് 19: വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍; ആധികാരിക നിര്‍ദേശങ്ങള്‍ ലഭിക്കാന്‍ ജിഒകെ ഡയറക്ട് ആപ്പ്
കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങള്‍ എത്തിക്കുന്നതിന് മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തത്.

മലപ്പുറം: കോവിഡ് 19 നെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളിലും സന്ദേശങ്ങളിലും ഇനി പരിഭ്രാന്തരാവേണ്ട. കൊറോണ വൈറസ് ബോധവല്‍ക്കരണത്തിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ജിഒകെ ഡയറക്ട് (GoK Direct) മൊബൈല്‍ ആപ്പ് ആധികാരിക വിവരങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും ഇനി നിങ്ങളെ സഹായിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോവിഡ് 19നെ നേരിടുന്നതിന്റെ ഭാഗമായാണ് ആപ്പ് പിആര്‍ഡി തയ്യാറാക്കിയത്.
കോവിഡ് 19 നെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുകയും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് കൃത്യമായ വിവരങ്ങള്‍ എത്തിക്കുന്നതിന് മൊബൈല്‍ ആപ്പ് രൂപകല്പന ചെയ്തത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവര്‍, യാത്ര ചെയ്യുന്നവര്‍ എന്നിങ്ങനെ വ്യത്യസ്തവിഭാഗങ്ങളിലുള്ളവര്ക്ക് ആവശ്യമായ വിവരം മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ പൊതു അറിയിപ്പുകളുമുണ്ടാവും. ഇതിനായി പ്രത്യേക വിഭാഗങ്ങള്‍ ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സ്ക്രീനിനു താഴെ ആരോഗ്യവകുപ്പിന്റെ ദിശയുടെ ഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍നിന്ന് നേരിട്ട് വിളിക്കാനുമാവും. ടെക്സ്റ്റ് മെസേജ് അലര്‍ട്ട് സംവിധാനത്തിലൂടെ നെറ്റ് കണക്ഷനില്ലാത്ത സാധാരണ ഫോണിലും വിവരം ലഭ്യമാക്കും. ഇത്തരം ഫോണുകളില്‍ മിസ്ഡ് കാളിലൂടെ വിവരം ലഭിക്കുന്നതിനുള്ള സംവിധാനം ഉടന്‍ തയ്യാറാവും. ആപ്പിനെക്കുറിച്ചുള്ള വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ക്യൂആര്‍ കോഡും അടങ്ങിയ സ്റ്റാന്‍ഡീസ് കരിപ്പൂര്‍ വിമാനത്താവളത്തിലും വിവിധ റെയില്‍വേ സ്റ്റേഷനുകളിലും സ്ഥാപിച്ചിട്ടുണ്ട്.
എങ്ങനെ ലഭിക്കും
ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഐ ഫോണ്‍ ആപ്പ് സ്റ്റോറില്‍ ഈ ആപ്പ് ഉടന്‍ ലഭ്യമാവും. ആപ്പിന്റെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്തും ഉപയോഗിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള ക്യു കോപ്പി എന്ന സ്ഥാപനമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ നിപയുണ്ടായപ്പോഴും ജില്ലാ ഭരണകൂടത്തിനുവേണ്ടി ഇതേ സ്ഥാപനം ആപ്പ് തയ്യാറാക്കിയിരുന്നു. കോവിഡ് 19 നിയന്ത്രണ വിധേയമായ ശേഷവും സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഈ ആപ്പ് ഉപയോഗിക്കാനാവും. http://qkopy.xyz/prdkeralaഎന്ന ലിങ്ക് ഉപയോഗിച്ച് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMT