Malappuram

കൊവിഡ് 19: മലപ്പുറത്ത് 744 പേര്‍ക്ക് രോഗബാധ; 264 പേര്‍ക്ക് രോഗമുക്തി

കൊവിഡ് 19: മലപ്പുറത്ത് 744 പേര്‍ക്ക് രോഗബാധ;   264 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 15) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 744 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 693 പേര്‍ക്കും ഉറവിടമറിയാതെ 27 പേര്‍ക്കുമാണ് ഇന്ന് വൈറസ്ബാധയുണ്ടായത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ 23 പേര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. ഇതുവരെ 623 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്. അതേസമയം 264 പേര്‍ കൂടി ഇന്ന് രോഗമുക്തരായതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,24,617 ആയി.

21,090 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,562 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുകയാണ്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 197 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 127 പേരും 101 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൊവിഡ് ബാധ തടയുന്നതിനായി സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുന്നതുള്‍പ്പടെ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം:

എ.ആര്‍ നഗര്‍ 04


ആലങ്കോട് 03


ആലിപ്പറമ്പ് 03


അമരമ്പലം 02


ആനക്കയം 10


അങ്ങാടിപ്പുറം 21


അരീക്കോട് 02


ആതവനാട് 05


ഊരകം 04


ചാലിയാര്‍ 04


ചീക്കോട് 18


ചേലേമ്പ്ര 04


ചെറിയമുണ്ടം 03


ചെറുകാവ് 02


ചോക്കാട് 11


ചുങ്കത്തറ 12


എടക്കര 04


എടപ്പാള്‍ 21


എടരിക്കോട് 08


എടവണ്ണ 06


എടയൂര്‍ 07


ഏലംകുളം 08


ഇരിമ്പിളിയം 04


കാലടി 04


കാളികാവ് 04


കല്‍പകഞ്ചേരി 04


കണ്ണമംഗലം 09


കരുവാരക്കുണ്ട് 04


കാവനൂര്‍ 02


കീഴാറ്റൂര്‍ 05


കീഴുപറമ്പ് 02


കോഡൂര്‍ 04


കൊണ്ടോട്ടി 07


കൂട്ടിലങ്ങാടി 04


കോട്ടക്കല്‍ 05


കുറുവ 04


കുറ്റിപ്പുറം 06


മക്കരപ്പറമ്പ 07


മലപ്പുറം 50


മമ്പാട് 01


മംഗലം 05


മഞ്ചേരി 21


മങ്കട 12


മാറാക്കര 05


മാറഞ്ചേരി 09


മേലാറ്റൂര്‍ 03


മൂന്നിയൂര്‍ 06


മൂര്‍ക്കനാട് 01


മൂത്തേടം 04


മൊറയൂര്‍ 07


മുതുവല്ലൂര്‍ 03


നന്നമ്പ്ര 11


നന്നംമുക്ക് 07


നെടിയിരുപ്പ് 01


നിലമ്പൂര്‍ 14


നിറമരുതൂര്‍ 02


ഒതുക്കുങ്ങല്‍ 03


ഒഴൂര്‍ 05


പള്ളിക്കല്‍ 10


പാണ്ടിക്കാട് 05


പരപ്പനങ്ങാടി 07


പറപ്പൂര്‍ 07


പെരിന്തല്‍മണ്ണ 19


പെരുമ്പടപ്പ് 09


പെരുവള്ളൂര്‍ 02


പൊന്മുണ്ടം 03


പൊന്നാനി 20


പൂക്കോട്ടൂര്‍ 06


പോത്തുകല്ല് 03


പുലാമന്തോള്‍ 05


പുളിക്കല്‍ 31


പുല്‍പറ്റ 05


പുറത്തൂര്‍ 03


പുഴക്കാട്ടിരി 03


താനാളൂര്‍ 03


താനൂര്‍ 08


തലക്കാട് 09


തവനൂര്‍ 03


താഴേക്കോട് 05


തേഞ്ഞിപ്പലം 09


തെന്നല 04


തിരുനാവായ 07


തിരുവാലി 02


തൃക്കലങ്ങോട് 02


തൃപ്രങ്ങോട് 01


തുവ്വൂര്‍ 02


തിരൂര്‍ 12


തിരൂരങ്ങാടി 20


വളാഞ്ചേരി 08


വളവന്നൂര്‍ 05


വള്ളിക്കുന്ന് 01


വട്ടംകുളം 12


വാഴക്കാട് 17


വാഴയൂര്‍ 09


വഴിക്കടവ് 04


വെളിയങ്കോട് 09


വേങ്ങര 18


വെട്ടത്തൂര്‍ 21


വെട്ടം 21


വണ്ടൂര്‍ 07




Next Story

RELATED STORIES

Share it