Malappuram

കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം തടഞ്ഞു

കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഉണ്ടായിരിക്കെ പാര്‍ക്കിങ് ഏരിയയില്‍ യാതൊരു മുന്‍ കരുതലും കുടാതെ അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിക്കുന്നതെന്നാരോപിച്ചാണ് നിര്‍മാണം തടഞ്ഞത്.

കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണം തടഞ്ഞു
X

അരീക്കോട്: കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിനായുള്ള കെട്ടിടത്തിന്റെ നിര്‍മാണം പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം ഉണ്ടായിരിക്കെ പാര്‍ക്കിങ് ഏരിയയില്‍ യാതൊരു മുന്‍ കരുതലും കുടാതെ അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിക്കുന്നതെന്നാരോപിച്ചാണ് നിര്‍മാണം തടഞ്ഞത്. സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്.

പഞ്ചായത്ത് ഭരണ സമിതിയുടെ നിര്‍ദേശാനുസരണം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും എത്തിയ എഞ്ചിനീയറിങ് വിഭാഗവുമായി പ്രതിപക്ഷ അംഗങ്ങളും നാട്ടുകാരും തമ്മില്‍ ഏറെ നേരം വാഗ്വാദം ഉണ്ടായി.

നേരത്തെ തയ്യാറാക്കിയ സ്‌കച്ചും പ്ലാനും പ്രകാരമാണ് കെട്ടിടം നിര്‍മിക്കുന്നതെന്ന അസി. എന്‍ജിനീയറുടെ വാദത്തെ പ്രതിപക്ഷ അംഗങ്ങളും നാട്ടുകാരും തള്ളിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. ഇപ്പോള്‍ നിര്‍മാണത്തിന് വേണ്ടി കണ്ടെത്തിയ സ്ഥലത്തിന്റെ വശങ്ങളില്‍ സ്ഥലം ഉണ്ടായിരിക്കെ അവിടെ അവഗണിച്ച് കൊണ്ടുള്ള നിര്‍മാണം അനുവദിക്കുകയില്ലന്ന പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. സ്ഥലം നന്നാക്കാനായി കൊണ്ട് വന്ന മണ്ണ് മാന്തി യന്ത്രവും തിരിച്ച് കൊണ്ട് പോയി. കെട്ടിട നിര്‍മാണം ഒരു ഭാഗത്തേക്ക് മാറ്റുന്നതിലൂടെ

നിര്‍മാണ ചിലവ് കൂടുമെന്നും അനുവദിച്ച ഫണ്ടില്‍ നിന്നും അധിക ലഭിക്കുകയുമില്ലന്ന കരാറുകാരന്റെ ഉപദേശത്തെ തുടര്‍ന്നാണ് കെട്ടിടം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റാന്‍ ഭരണ സമിതി തീരുമാനിച്ചത്. ഇതിന്നായി നേരത്തെ മരങ്ങളെല്ലാം വെട്ടിമാറ്റുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ എം എം മുഹമ്മദ്, ഷൈജു, കെ വി ഷഹര്‍ബാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. അശാസ്ത്രീയ കെട്ടിട നിര്‍മാണത്തിനെതിരെ മുഖ്യമന്ത്രി, ജില്ല കലക്ടര്‍ എന്നിവര്‍ക്ക് പരാതിതായി സിപിഎം പ്രവര്‍ത്തകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it