Malappuram

ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി

ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി
X

പരപ്പനങ്ങാടി: കൊവിഡ് 19നെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞിട്ടും ക്വാറന്റൈന്‍ റീലീസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ലെന്ന് വ്യാപക പരാതി. വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തിരമായി ഇടപെടണമെന്ന് പിടിയുസി സംസ്ഥാന പ്രസിഡന്റ് സക്കീര്‍ പരപ്പനങ്ങാടി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ കൊവിഡിനെ പ്രതിരോധിക്കാന്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കുന്നവര്‍ക്ക് തങ്ങളുടെ ക്വാറന്റൈന്‍ ദിവസമായ 14ഓ 28ഓ ദിവസം കഴിഞ്ഞാല്‍റിലീസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുള്ളതാണ് ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിിന്റെ ഉത്തരവ്. എന്നാല്‍ പരപ്പനങ്ങാടിയിലെ ആരോഗ്യ ചുമതലയുള്ളവര്‍ ഇതിനെ ഗൗരവമായി കണ്ടിട്ടില്ലെന്നും അവരുടെ കൃത്യനിര്‍വഹണത്തിലെ പാളിച്ചയാണിതെന്നും ക്വാറന്റൈന്‍ കഴിഞ്ഞിറങ്ങുന്നവരുടെ അവകാശമാണ് ഈ സര്‍ട്ടിഫിക്കറ്റന്നും അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it