Malappuram

പൗരത്വ ഭേദഗതി നിയമം: പാട്ടുകൊണ്ട് പ്രതിരോധം തീര്‍ത്ത് ഐഎസ്എം

പൗരത്വം ജന്‍മാവകാശമാണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇശല്‍ സമരം ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമം: പാട്ടുകൊണ്ട് പ്രതിരോധം തീര്‍ത്ത് ഐഎസ്എം
X

വൈലത്തൂര്‍: ഭരണകൂട ഭീകരതയില്‍ അസ്ഥിത്വം നഷ്ടപ്പെടുന്ന പൗരന്റെ ജന്‍മാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കണമെന്നും ഫാഷിസത്തിന്റെ പുതിയ രൂപങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നുണ്ടെന്നും ഓര്‍മപ്പെടുത്തി ഐഎസ്എം സംഘടിപ്പിച്ച ഇശല്‍ സമരം വേറിട്ടൊരനുഭവമായി. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമാണെന്നും രാജ്യത്തെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഇശല്‍ സമരം അഭിപ്രായപ്പെട്ടു.

പൗരത്വം ജന്‍മാവകാശമാണ് എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ഇശല്‍ സമരം ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഇശല്‍ സമരത്തില്‍ ഫൈസല്‍ കന്‍മനം, ജാബിര്‍ സുലൈം, സലാം കല്‍പകഞ്ചേരി, കെ ജഫ്‌സല്‍, കബീര്‍ തിരൂര്‍, എ ബി അനന്താവൂര്‍ തുടങ്ങിയവര്‍ പാട്ടുകൊണ്ട് പ്രതിഷേധം തീര്‍ത്തു. അബ്ദുല്‍ കരിം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു.ഷാനവാസ് പറവന്നൂര്‍ ആമുഖഭാഷണം നിര്‍വഹിച്ചു. യൂനുസ് നരിക്കുനി, ജലീല്‍ വൈരങ്കോട്, ഐ വി അബ്ദുല്‍ ജലീല്‍, റഫീഖ് നല്ലളം, റാഫി കുന്നുംപുറം, ഷരീഫ് കോട്ടയ്ക്കല്‍, യൂനുസ് മയ്യേരി, അബ്ദുല്‍ ഖയ്യൂം കുറ്റിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it