Malappuram

സിഐ ജിനേഷ് പരപ്പനങ്ങാടിയില്‍ നാളെ ചാര്‍ജെടുക്കും

നേരത്തെ ഇവിടെ സേവനം അനുഷ്ടിച്ച സി ഐ ഹണി കെ.ദാസ് എറണാങ്കുളം ട്രാഫിക്കിലേക്ക് സ്ഥലം മാറി പോവുകയാണ്.

സിഐ ജിനേഷ് പരപ്പനങ്ങാടിയില്‍ നാളെ ചാര്‍ജെടുക്കും
X

പരപ്പനങ്ങാടി: പോലിസിന് ജനകീയ മുഖം സമ്മാനിച്ച സിഐ ജിനേഷ് നാളെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒ ആയി ചാര്‍ജെടുക്കും. വളാഞ്ചേരി സിഐ ആയിരിക്കെയാണ് ജിനേഷ് പരപ്പനങ്ങാടിയിലെത്തുന്നത്. നേരത്തെ ഇവിടെ സേവനം അനുഷ്ടിച്ച സി ഐ ഹണി കെ.ദാസ് എറണാങ്കുളം ട്രാഫിക്കിലേക്ക് സ്ഥലം മാറി പോവുകയാണ്.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹണി കെ ദാസ് പരപ്പനങ്ങാടി വിടുന്നത്.കൊറോണ സമയത്ത് പോലിസ് നടപടി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നതടക്കം ഇദ്ദേഹത്തിനെതിരേ

വ്യാപക പരാതികള്‍ ഉയന്നിരുന്നെങ്കിലും ഭരണകക്ഷിയുടെ പൂര്‍ണ്ണ പിന്തുണ രക്ഷക്കെത്തിയിരുന്നു. പുതിയതായി എത്തുന്ന ജിനേഷ് നേരത്തെ പരപ്പനങ്ങാടിയില്‍ എസ്‌ഐ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഔദ്യോഗിക ജീവിതത്തില്‍ ഇരുപതാമത്തെ പോസ്റ്റിങ്ങാണ് അദ്ധേഹത്തിന് വീണ്ടും പരപ്പനങ്ങാടിയില്‍ എത്തുന്നതോടെ ഉണ്ടാവുന്നത്.

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ഏറെ ജനകീയനാണ്. നേരത്തെ സേവനം അനുഷ്ടിച്ച അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മുഴുവന്‍ കാമറകള്‍ സ്ഥാപിച്ച് സ്റ്റേഷനെ നിരീക്ഷണ പരിധിയില്‍ കൊണ്ടുവന്ന് കേരളത്തിലെ നിലവാരമുള്ള പോലിസ് സ്‌റ്റേഷനാക്കിയതും കൈപമംഗലത്ത് നിര്‍ധനരായ 4 കുടുംബങ്ങള്‍ക്ക് വീടെന്ന സ്വപ്‌ന സാക്ഷാത്കാരം നടത്തിയതുമടക്കം ഇദ്ദേഹം ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.2019ല്‍ മുഖ്യമന്ത്രിയുടെ മെഡലിന് അര്‍ഹനായ ഇദ്ദേഹം പരപ്പനങ്ങാടിയെ ലഹരിമുക്തമാക്കാന്‍ കഠിനപ്രയത്‌നമാണ് നടത്തിയിരുന്നത്.

ഇതിനിടെയാണ് സ്ഥലം മാറി പോയത്. പരപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധിയില്‍ ലഹരിമാഫിയകളുടെ കടന്ന് കയറ്റം വ്യാപക രീതിയിലാണ് നടക്കുന്നത്. പരപ്പനങ്ങാടിക്ക് സുപരിചിതനായ ജിനേഷിന്റെ തിരിച്ച് വരവ് പ്രതീക്ഷക്ക്വക നല്‍കുന്നതാണ്.

Next Story

RELATED STORIES

Share it