Malappuram

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സഹകരണ മേഖലയെ തകര്‍ക്കാനെന്ന് കെ പി എ മജീദ്

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സഹകരണ മേഖലയെ തകര്‍ക്കാനെന്ന് കെ പി എ മജീദ്
X

മലപ്പുറം: മന്ത്രിസഭാ പുനസംഘടനയിലൂടെ സഹകരണ മന്ത്രാലയം രൂപീകരിക്കാനും അതിന്റെ ചുമതല അമിത് ഷായ്ക്ക് നല്‍കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സഹകരണ മേഖലയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നു മുസ് ലിം ലീഗ് നേതാവ് കെ പി എ മജീദ് എംഎല്‍എ. ഭരണഘടനയനുസരിച്ച് സഹകരണ സ്ഥാപനങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ്. ഇത്തരം സഹകരണ സ്ഥാപനങ്ങളിലുള്ള ഇടപെടല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ ഉലയ്ക്കുകയും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യും. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കണം. ഭരണഘടനാ വിരുദ്ധമായ ഈ നീക്കം അംഗീകരിക്കാനാവില്ല. സഹകരണ മേഖലയ്ക്ക് വലിയ സ്വാധീനമുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ വരുതിയിലാക്കാനുള്ള നീക്കമാണിത്. സംസ്ഥാനങ്ങളുമായി യാതൊരു കൂടിയാലോചനയും കൂടാതെയാണ് സഹകരണ മന്ത്രാലയം രൂപീകരിച്ചത്. സംസ്ഥാനങ്ങളുടെ അധികാരത്തെ ദുര്‍ബലപ്പെടുത്തുക എന്ന അജണ്ട നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജനങ്ങള്‍ വലിയ രീതിയില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരേ നിയമസഭ പ്രമേയം പാസാക്കണമെന്നും കെ പി എ മജീദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it