കാറിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

കാറിടിച്ച് പരിക്കേറ്റ യുവതി മരിച്ചു

പെരിന്തല്‍മണ്ണ: കാറിടിച്ച് പരിക്കേറ്റ യുവതി മരിച്ചു. പരേതരായ വൈലോങ്ങരപ്പറമ്പില്‍ കുഞ്ഞിതാമിയുടെയും പാറുവിന്റെയും മകള്‍ വള്ളി (48) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ യുവതിയെ ഇടിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ നാട്ടുകാര്‍ യുവതിയെ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംഇഎസ് മെഡിക്കല്‍ കോളജിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയോടെ സംസ്‌കരിക്കും. അവിവാഹിതയാണ്. സഹോദരങ്ങള്‍: ചിന്നമ്മു, ലക്ഷ്മി, രാമചന്ദ്രന്‍.

RELATED STORIES

Share it
Top