കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനവും ഭാരവാഹി പ്രഖ്യാപനവും
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റായി സുഹൈബ് ഒഴൂരിനെയും സെക്രട്ടറിമാരായി അര്ഷഖ് ശര്‍ബാസ്, യൂനുസ് വെന്തൊടി എന്നിവരെയും തിരഞ്ഞെടുത്തു.

പുത്തനത്താണി: 'വിസമ്മതത്തിന്റെ ശബ്ദമാവുക, പ്രതിരോധത്തെ ഉയര്‍ത്തിപ്പിടിക്കുക' എന്ന ശീര്‍ഷകത്തില്‍ കാംപസ് ഫ്രണ്ട് മലപ്പുറം പ്രതിനിധി സമ്മേളനവും ഭാരവാഹി പ്രഖ്യാപനവും പുത്തനത്താണി മലബാര്‍ ഹൗസില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് സംസ്ഥാന സമിതി അംഗം ടി മുജീബ് റഹ്മാന് അധ്യക്ഷത വഹിച്ചു.
കാലഹരണപ്പെട്ട തങ്ങളുടെ ആശയങ്ങള്‍ക്ക് വിദ്യാര്‍ത്ഥി പിന്തുണ ലഭിക്കാത്തതിനാല്‍ ചില സംഘടനകള്‍ അരാജക പ്രവര്‍ത്തനങ്ങളുമായി കാംപസുകളെ വശീകരിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് ഫായിസ് കണിച്ചേരി കുറ്റപ്പെടുത്തി.ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആരാജകവാദികളെ തിരുത്താന്‍ പുതുതലമുറ തയ്യാറാവേണ്ടതുണ്ടെന്നെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.
കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റായി സുഹൈബ് ഒഴൂരിനെയും സെക്രട്ടറിമാരായി അര്ഷഖ് ശര്‍ബാസ്, യൂനുസ് വെന്തൊടി എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ഷാമിര്‍ എടവണ്ണ, ജിഹാന് ബഷീര്‍ (വൈസ് പ്രസിഡന്റുമാര്‍), അലി കോട്ടക്കല്‍, ജുഹാന ഹസീന് (ജോയിന്റ് സെക്രട്ടിമാര്‍), ഹാസിന് മഹ്സൂല്‍ (ട്രഷറര്‍). ശാമില്‍ വള്ളിക്കുന്ന്, സഫ്വാന് അയങ്കലം, മുസ്തഫ ഷാനൂരി, അഷിയ റിന്‍സി, ലുഖ്മാന് നിലമ്പൂര്‍, നഷ്വ റഹ്മാനി, അന്‍ഷിഫ് എളയൂര്‍, ഫാത്തിമ ഹിബ, ഫവാസ് ഒഴൂര്‍ (കമ്മിറ്റി അംഗങ്ങള്‍).
സംസ്ഥാന സമിതി അംഗങ്ങളായ ഇസ്മായീല്‍ മണ്ണാര്‍മല, തമീം ബിന്‍ ബക്കര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
RELATED STORIES
ഓപ്പറേഷന് യെല്ലോ: 3149 അനര്‍ഹറേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക്
16 Jan 2023 10:57 AM GMTതൃശൂർ ഹെൽത്ത് ലൈൻ പദ്ധതി കേരളത്തിന്റെ പാരമ്പര്യത്തോളം ഉയർന്ന ആശയമെന്ന് ...
8 Jan 2023 1:01 AM GMTമെഡിക്കൽ കോളജിൽ ആധുനിക സൗകര്യങ്ങളോടെ ഓങ്കോളജി കെട്ടിടം ഒരുങ്ങുന്നു
21 Dec 2022 11:58 AM GMTതൃശൂർ ജില്ലാ കേരളോത്സവം: ഈ വര്‍ഷം മുതല്‍ എവര്‍ റോളിംഗ് ട്രോഫി
25 Nov 2022 1:29 PM GMTഭിന്നശേഷി പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ല
17 Nov 2022 9:53 AM GMTമനുഷ്യവകാശ കമ്മീഷൻ സിറ്റിങ്ങ് 38 പരാതികൾ തീർപ്പാക്കി
8 Nov 2022 2:48 PM GMT