രാഷ്ട്രപതിക്ക് ഒരുകോടി കത്തുകള്‍ അയക്കും: സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: പൗരത്വഭേദഗതി നിയമം പുനപ്പരിശോധിക്കാനും റദ്ദ് ചെയ്യാനും രാഷ്ട്രപതി എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഒരു കോടി കത്തുകള്‍ സംസ്ഥാനത്തു നിന്ന് അയക്കുമെന്ന് മുസ് ലിം ലീഗ് ദേശീയകാര്യ നിര്‍വാഹക സമിതി അംഗം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തിയാണ് കത്തുകള്‍ അയക്കുക. മഹാത്്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതിക്ക് കത്തുകള്‍ അയക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വന്‍ ജനപങ്കാളിത്തത്തോട് കൂടി നടത്തുന്ന ഈ പരിപാടി പ്രാദേശിക തലത്തില്‍ പോസ്റ്റ് ഓഫിസുകളില്‍ കത്തുകള്‍ അയച്ച് ഈ യജ്ഞത്തില്‍ പൊതുജനങ്ങള്‍ പങ്കാളികളാവണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അധ്യക്ഷത വഹിച്ചു. ഇ മുഹമ്മദ് കുഞ്ഞി, സലീം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, വീക്ഷണം മുഹമ്മദ്, വി മുസ്തഫ, എം കെ മുഹ്്സിന്, എം പി മുഹമ്മദ്, വി കെ എം ശാഫി, അജീഷ് എടാലത്ത്, പി രാധാകൃഷ്ണന്, ഉപ്പൂടന്‍ ഷൗക്കത്ത്, എ എം അബൂബക്കര്‍, പി കെ ഹക്കീം സംസാരിച്ചു.
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMT