എടിഎമ്മില്‍ ബംഗാളി യുവതിക്കു നേരെ അതിക്രമം; യുവാവ് റിമാന്റില്‍

പെരിന്തല്‍മണ്ണ: എടിഎം കൗണ്ടറില്‍നിന്ന് പണമെടുക്കാന്‍ കയറുന്നതിനിടെ യുവതിക്കു നേരെ അതിക്രമം കാട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വെട്ടത്തൂര്‍ തേലക്കാട് അരക്കുപറമ്പന്‍ മുഹമ്മദ് അന്‍വറി(37)നെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ ബൈപാസിലെ എടിഎം കൗണ്ടറിലെത്തിയ പശ്ചിമബംഗാള്‍ സ്വദേശിനിയായ ബ്യൂട്ടീഷ്യന്റെ പരാതിയിലാണ് അറസ്റ്റ്. കൗണ്ടറിനു മുന്നില്‍ കാറിലുണ്ടായിരുന്ന പ്രതി യുവതിയോട് പേരുചോദിക്കുകയും ആളുകളുടെ മുന്നില്‍വച്ച് കയറിപ്പിടിക്കുകയും ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് പ്രതിയുള്‍പ്പെടെ കാറിലുണ്ടായിരുന്ന നാലുപേരെ നാട്ടുകാരുടെ സഹായത്തോടെ പോലിസ് പിടികൂടിയിരുന്നു. അതിക്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതിക്കൊപ്പമുണ്ടായിരുന്നവരുടെ പേരില്‍ പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Bengali woman assaulted at ATM; Youung man remanded
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT