വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരിക്ക് നേരേ വധശ്രമം

പരപ്പനങ്ങാടി: വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം നേതാവുമായ മനോജ് കോട്ടാശ്ശേരിക്ക് നേരേ വധശ്രമം. മനോജിനെ ലോറി കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മാഫിയാ സംഘങ്ങളാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധയോഗം സംഘടിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലാണ് കരുമരക്കാട്ട ചതുപ്പുനിലങ്ങള്‍ മണ്ണിട്ട് നികത്തി തരംമാറ്റാനായി ലോറികളെത്തിയത്.
വൈസ് പ്രസിഡന്റ് പ്രദേശവാസികളെയടക്കം കൂട്ടി ഈ നീക്കത്തെ തടയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ മണ്ണുമായെത്തിയവര് ലോറി ഇവര്‍ക്ക് നേരേ ഓടിച്ചുകയറ്റുകയായിരുന്നു. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടതെന്ന് മനോജ് പറഞ്ഞു. കുറച്ചുദിവസമായി രാത്രിയില്‍ മടവംപാടത്ത് മണ്ണിട്ട് നികത്തുന്നത് തുടങ്ങിയിട്ട്. ഈ വിവരം നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലത്തെ മെംബര്‍ കൂടിയായ മനോജ് ബുധനാഴ്ച രാത്രിയില്‍ നാട്ടുകാര്‍ക്കൊപ്പം ഇവിടെയെത്തിയത്.
പ്രദേശത്തുനിന്നും ഓടിച്ചുപോയ ഒരു ലോറി കൂട്ടുമൂച്ചിവച്ച് പരപ്പനങ്ങാടി പോലിസ് പിടികൂടി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി ടി പ്രഭാകരന്, നരേന്ദ്രദേവ്, പി വിനീഷ്, വിനയന് പറോല്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
യുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT