Malappuram

കാരുണ്യത്തിന്റെ കൈത്താങ്ങുമായി സുകൃതത്തിന്റെ കാവല്‍ക്കാര്‍

കാളികാവ് ഖാസിയായ ഫരീദ് റഹ്മാനിയുടെ മനസ്സിലാണ് ഈ കാരുണ്യ പദ്ധതി ആദ്യം രുപം കൊണ്ടത്. പ്രദേശത്തെ പൗരപ്രമുഖന്‍ കഴിഞ്ഞവര്‍ഷം അന്തരിച്ച ദാനത്തിന്റെ പര്യായമായ എ പി ബാപ്പു ഹാജി ഒരേക്കര്‍ സ്ഥലം പദ്ധതിക്ക് ദാനം ചെയ്തു.

കാരുണ്യത്തിന്റെ കൈത്താങ്ങുമായി സുകൃതത്തിന്റെ കാവല്‍ക്കാര്‍
X

കാളികാവ്: ജീവിതത്തിന്റെ പുറമ്പോക്കില്‍ തള്ളപ്പെട്ടവര്‍ക്ക് വറ്റാത്ത കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും നീരുറവയുമായി ഹിമ ഹോം കെയര്‍. ജീവിതത്തിന്റെ പുറമ്പോക്കില്‍ തള്ളപ്പെട്ടവര്‍ സംതൃപ്തരാണിവിടെ. കാളികാവ് അടക്കാക്കുണ്ടിലെ ഹിമ ചാരിറ്റബിള്‍ ഹോം കെയറാണ് സേവനത്തിന്റെ പുതുമാതൃകയായത്. അന്തേവാസികള്‍ക്ക് ഇവിടെ റിസോട്ട് ജീവിതം. ഭക്ഷണം, വസ്ത്രം, ചികില്‍സ, പരിചരണം എല്ലാം. സ്‌നേഹസമേതം താമസിക്കാന്‍ വില്ലകള്‍. സ്ഥാപനം നിലവില്‍വന്ന് മൂന്നുവര്‍ഷം കഴിഞ്ഞു. 30 അന്തേവാസികള്‍ക്ക് ഇപ്പോള്‍ ഇവിടെ സുഖവാസം.

കാളികാവ് ഖാസിയായ ഫരീദ് റഹ്മാനിയുടെ മനസ്സിലാണ് ഈ കാരുണ്യ പദ്ധതി ആദ്യം രുപം കൊണ്ടത്. പ്രദേശത്തെ പൗരപ്രമുഖന്‍ കഴിഞ്ഞവര്‍ഷം അന്തരിച്ച ദാനത്തിന്റെ പര്യായമായ എ പി ബാപ്പു ഹാജി ഒരേക്കര്‍ സ്ഥലം പദ്ധതിക്ക് ദാനം ചെയ്തു. പിന്നീ നിര്‍മാണം വേഗത്തിലായി. അഞ്ചു കോടിയോളം മുടക്കിയാണ് അത്യാധുനിക കാംപസ് നിര്‍മിച്ചത്. ഉപ്പ് മുതല്‍ കര്‍പ്പൂരംവരെ ഉദാരമദികളുടെ സഹായമാണു മുതല്‍കൂട്ട്. കേരളത്തിനു പുറത്തുള്ള വയോധികരും ഇവിടെ അന്തേവാസികളായുണ്ട്. പട്ടിണിയും രോഗവുമായി നോക്കാനാളില്ലാത്തവരെയാണ് ഹിമ ഏറ്റെടുക്കുക. അധികൃതരുടെയും നാട്ടുകാരുടെയും സമ്മതത്തോടെ മാത്രം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഇരുപതോളം പേരെ പൂര്‍ണ ആരോഗ്യവും ശേഷിയും നല്‍കി ബന്ധുക്കളെ തിരിച്ചേല്‍പ്പിച്ചു.

മനുഷ്യസ്‌നേഹികളുടെ സഹായം മാത്രമാണ് സ്ഥാപനത്തിനു മുതല്‍ക്കൂട്ട്. ഫരീദ് റഹ്മാനി യോടൊപ്പം ബഹാവുദ്ദീന്‍ ഫൈസി, സലാം ഫൈസി എന്നിവരാണ് സ്ഥാപനത്തിന്റെ മുഴുവന്‍സമയ നടത്തിപ്പുകാര്‍. ഫിസിയോ തെറാപ്പി സെന്റര്‍, ക്ലിനിക്ക് എന്നിവ കാംപസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അശരണര്‍ക്കുള്ള കരുതലും സ്‌നേഹവും പരിചരണവും നാളേയ്ക്കുള്ള സമ്പാദ്യമാണെന്ന തിരിച്ചറിവാണ് സംഘാടകരെ നയിക്കുന്നത്. കിഡ്‌നി രോഗികളുടെ വര്‍ധനയും രോഗികളായ നിര്‍ധനരുടെ പ്രയാസവും കണക്കിലെടുത്ത് സൗജന്യ ഡയാലിസിസ് കേന്ദ്രം തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍.

Next Story

RELATED STORIES

Share it