Malappuram

മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിലെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍

മഹാരാഷ്ട്ര ബേല്‍ക്കിഡ് അക്കോല സ്വദേശി അക്ഷയ് രാമേഷ് ഹേമി(28) ആണ് മരിച്ചത്.

മഹാരാഷ്ട്ര സ്വദേശി പരപ്പനങ്ങാടിയിലെ വാടക കെട്ടിടത്തില്‍ മരിച്ച നിലയില്‍
X

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ വാടകക്കെട്ടിടത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി മുറിക്കലില്‍ കൗണ്‍സിലര്‍ കെ കെ സമദിന്റെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് സംഭവം. മഹാരാഷ്ട്ര ബേല്‍ക്കിഡ് അക്കോല സ്വദേശി അക്ഷയ് രാമേഷ് ഹേമി(28) ആണ് മരിച്ചത്.

പറമ്പില്‍ പീടികയിലുള്ള ചപ്പാത്തി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളടക്കമുള്ള സംഘം മൂന്ന് ദിവസം മുമ്പാണ് ഇവിടെ എത്തിയത്.

മാനസിക അസ്വസ്ഥതയുള്ള യുവാവ് അക്രമസ്വഭാവം കാണിച്ചിരുന്നുവത്രെ. അതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളുടെ കൈകളും മറ്റും ബന്ധിച്ചാണ് കൊണ്ടുവന്നതെന്ന് കൂടയുള്ളവര്‍ പറഞ്ഞതായി പോലിസ് പറയുന്നു.

ഇന്നലെ വൈകീട്ട് 8 മണിയോടെ യുവാവ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലിസ് മുറിയില്‍ പരിശോധന നടത്തിയതിനു ശേഷം മൃതദേഹം ട്രോമകെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ തിരൂരങ്ങാടി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഇവര്‍ ക്വാറന്റൈനില്‍ കഴിയുന്നവരാണെന്നാണ് പറയപ്പെടുന്നത്. പ്രോട്ടോകോള്‍ പാലിച്ചാണൊ ഇവരെ ഇവിടെ താമസിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പരിശോധനക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി പോലിസ് അറിയിച്ചു:

Next Story

RELATED STORIES

Share it