Malappuram

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
X

പരപ്പനങ്ങാടി: റെയ്ഡില്‍ നിരോധിത ലഹരിമരുന്നായ എംഡിഎംഎ, ഹാഷിഷ് ഓയില്‍, ഹാഷിഷ് ഓയില്‍ ചേര്‍ത്ത പുകയില എന്നിവയുമായി യുവാവ് പിടിയില്‍. കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പ് സുലൈമാന്‍ (28) ആണ് പിടിയിലായത്. ഈ ഭാഗങ്ങളില്‍ യുവാക്കളുടെ ഇടയില്‍ വ്യാപകമായി ലഹരിമരുന്നു ഉപയോഗം വര്‍ധിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശങ്ങള്‍ എക്‌സൈസ് വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമ്പോള്‍ പ്രതിയുടെ കൈവശം 480 മില്ലി.ഗ്രാം ഹാഷിഷ് ഓയില്‍, 400മില്ലിഗ്രാം എംഡിഎംഎ, 1.33ഗ്രാം ഹാഷിഷ് ഓയില്‍ കലര്‍ത്തിയ പുകയില എന്നിവ ഉണ്ടായിരുന്നു. ഓണക്കാല സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ചാണ് യുവാവിനെ പിടികൂടിയത്. റെയ്ഡും പരിശോധനയും കര്‍ശനമാക്കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസ് അറിയിച്ചു. സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ കെ എസ് സുര്‍ജിത്, ടി സന്തോഷ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫിസര്‍ സൂരജ് സിവില്‍ ഓഫിസര്‍മാരായ രജീഷ് കെ വി സുമേഷ് കെ, ദിലീപ് പി, ഷിജു, ചന്ദ്രമോഹന്‍ എന്നിവരും ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it