യുവതിയെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

നന്തി മൊകേടത്ത് താഴ അര്‍ഷാദിനെ (23) യാണ് കൊയിലാണ്ടി പോലിസ് അറസ്റ്റുചെയ്തത്.

യുവതിയെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍

കൊയിലാണ്ടി: കല്യാണം നിശ്ചയിച്ച യുവതിയുടെ പന്നാലെ നടന്ന് ശല്യംചെയ്ത യുവാവ് പിടിയിലായി. നന്തി മൊകേടത്ത് താഴ അര്‍ഷാദിനെ (23) യാണ് കൊയിലാണ്ടി പോലിസ് അറസ്റ്റുചെയ്തത്. യുവതിയെ നിരന്തരമായി ശല്യംചെയ്യുകയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു.

പിന്നാലെ നടന്നും ഫോണ്‍ചെയ്തും ഫലിക്കാതായതോടെ യുവതിയുമായി കല്യാണം നിശ്ചയിച്ച വരനെയും സുഹൃത്തുക്കളെയും വിളിച്ച് താന്‍ യുവതിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതാണെന്നും വിവാഹത്തില്‍നിന്ന് പിന്‍മാറണമെന്നും പറയുകയും ചെയ്തു. ഇതോടെയാണ് യുവതി പോലിസില്‍ പരാതിപ്പെട്ടത്.

RELATED STORIES

Share it
Top