Kozhikode

'ഉണരുവിന്‍ പ്രിയരേ ഉണരുവിന്‍'; സംഗീത ദൃശ്യാവിഷ്‌കാരം പ്രകാശനം ചെയ്തു

കേരളത്തിന്റെയും കോഴിക്കോടിന്റെയും സാംസ്‌കാരിക പൈതൃകം ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ക്കൊപ്പം ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, പോലിസ് തുടങ്ങിയവര്‍ ജാഗ്രതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്

ഉണരുവിന്‍ പ്രിയരേ ഉണരുവിന്‍; സംഗീത ദൃശ്യാവിഷ്‌കാരം പ്രകാശനം ചെയ്തു
X

കോഴിക്കോട്: കൊവിഡ് 19 മഹാമാരിയില്‍ ജനങ്ങള്‍ക്ക് മാനസികാരോഗ്യവും ഇച്ഛാശക്തിയും പകര്‍ന്നുനല്‍കാന്‍ കോഴിക്കോട്ടെ സംഗീത കലാകാരന്‍മാര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ പങ്കാളിത്തത്തോടെ ഒരുക്കിയ 'ഉണരുവിന്‍ പ്രിയരേ ഉണരുവിന്‍' എന്ന സംഗീത ദൃശ്യാവിഷ്‌കാരം ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രകാശനം ചെയ്തു.

കേരളത്തിന്റെയും കോഴിക്കോടിന്റെയും സാംസ്‌കാരിക പൈതൃകം ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ക്കൊപ്പം ജനപ്രതിനിധികള്‍ ആരോഗ്യപ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്‌സ്, പോലിസ് തുടങ്ങിയവര്‍ ജാഗ്രതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, പിന്നണി ഗായകന്‍ സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ സഹകരണത്തോടെ ഡിബി ക്രിയേഷന്‍സാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ബൈജു ഇരിങ്ങല്ലൂര്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയത് കെ ദേവദാസാണ്. ആലാപനം പി കെ സുനില്‍കുമാര്‍, ഡി ഒ പി സനല്‍ കൃഷ്ണ, എഡിറ്റിങ് ടി അഖില്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it