Kozhikode

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു
X
കോഴിക്കോട്: ചാലിയാര്‍ പൊന്നേംപാടം മണക്കടവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കാരാട് പറമ്പ് കണ്ണാഞ്ചേരി ജൗഹര്‍ (39), ജൗഹറിന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. ചാലിയാറില്‍ ഇറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ നബ്ഹാനെ ആദ്യം കണ്ടെത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീടാണ് ജൗഹറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നബ്ഹാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.


Next Story

RELATED STORIES

Share it