Kozhikode

കാത്തിരിപ്പിന് വിരാമം; തിക്കോടി ആവിപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ അനുവദനീയമല്ലാത്തതിനാല്‍ നാട്ടുകാര്‍ തന്നെ റോഡ് തുറന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ്.

കാത്തിരിപ്പിന് വിരാമം; തിക്കോടി ആവിപ്പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നു
X

പയ്യോളി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ആവിപ്പാലം ഗതാഗതത്തിനായി ഇന്ന് തുറന്ന് കൊടുക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഔദ്യോഗിക ചടങ്ങുകള്‍ അനുവദനീയമല്ലാത്തതിനാല്‍ നാട്ടുകാര്‍ തന്നെ റോഡ് തുറന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ്. ആവിപ്പാലം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിര്‍മാണം സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയതിനാലാല്‍ പ്രവൃത്തി നിലച്ച് പോകുകയായിരുന്നു.

പഞ്ചായത്തിനെതിരേ സ്വകാര്യ വ്യക്തി കേസ് നല്‍കിയെങ്കിലും കോടതി വിധികളൊക്കെ പഞ്ചായത്തിന് അനുകൂലമായിരുന്നു. ഒടുവില്‍ ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ആരോഗ്യപരമായ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നത്തിന് പരിഹാരമായതും പഞ്ചായത്തിനെതിരേ നല്‍കിയ കേസ് പിന്‍വലിക്കാന്‍ സ്ഥലമുടമ തയ്യാറായതും.

കെ ദാസന്‍ എംഎല്‍എയും പഞ്ചായത്ത് ഭരണസമിതിയുമാണ് പ്രശ്‌ന പരിഹാരത്തിന് നേതൃത്വം നല്‍കിയത്. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് ഹാര്‍ബര്‍ എന്‍ഞ്ചിനിയറിങ് വകുപ്പാണ് അപ്രോച്ച് റോഡിന് 88 ലക്ഷം രൂപ അനുവദിച്ചത്.

Next Story

RELATED STORIES

Share it