കോഴിക്കോട്ടെ 15 വാര്‍ഡുകളിലെ കര്‍ശന നിയന്ത്രണം ഒഴിവാക്കി
BY BSR4 May 2020 4:37 PM GMT
X
BSR4 May 2020 4:37 PM GMT
കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ക്വാറന്റൈന്‍ ചെയ്തിരുന്ന ജില്ലയിലെ 12 ഗ്രാമപ്പഞ്ചായത്തുകളിലെ 15 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ റദ്ദാക്കി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.
കിഴക്കോത്ത്(12ാം വാര്‍ഡ്), വേളം(16), ആയഞ്ചേരി(2), ഉണ്ണികുളം(6), മടവൂര്‍(6), ചെക്യാട്(10), തിരുവള്ളൂര്‍(14), നാദാപുരം(15), ചങ്ങരേത്ത്(3), കായക്കൊടി(6,7,8), എടച്ചേരി(16), ഏറാമല(2) എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ ബന്ധപ്പെട്ട വാര്‍ഡുകളിലെ ക്ലസ്റ്റര്‍ ക്വാറന്റൈനാണ് റദ്ദാക്കിയത്.
ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര നഗരസഭ, കോഴിക്കോട് കോര്‍പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 വരെയും വാര്‍ഡ് 54 മുതല്‍ 56 വരെയുമുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
Next Story
RELATED STORIES
പ്രായം വെറും നമ്പര് മാത്രം;88ാം വയസില് 13ാം പുസ്തകത്തിന്റെ രചനയുടെ...
20 July 2022 8:17 AM GMTകാഴ്ചയില്ലാതെ 30 വര്ഷം പിന്നിട്ട് രാംകുമാര്;അകക്കണ്ണിന്റെ...
25 April 2022 5:06 AM GMTപ്രായം വെറും നമ്പര് മാത്രം; 88ാം വയസിലും കായിക മേളകളില് മെഡലുകള്...
10 March 2022 10:03 AM GMTകാന്സര് രോഗികള്ക്ക് സൗജന്യ മരുന്നു വിതരണം ; കരുതലിന് കരങ്ങളായി...
28 Jan 2022 6:14 AM GMTപ്രമേഹം മൂലം കാല് മുറിച്ചു മാറ്റല് ; 50 വയസ്സില് താഴെയുള്ള...
12 Nov 2021 8:41 AM GMTഒറ്റപ്പെടുത്തരുത്; മുതിര്ന്ന പൗരന്മാരെ
4 Jun 2021 4:58 AM GMT