തെരുവ് നായ ആക്രമണം തടയണം: മനുഷ്യാവകാശ കമ്മിഷന്
തെരുവുനായ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശിച്ചു
BY SRF26 Feb 2022 2:42 PM GMT
X
SRF26 Feb 2022 2:42 PM GMT
കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ക്ക് കടിയേറ്റെന്ന പരാതിയുടെ പശ്ചാത്തലത്തില്‍ തെരുവുനായ ആക്രമണം തടയാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുമായി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. മാര്‍ച്ച് 22ന് കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വെള്ളിയാഴ്ച രാവിലെ കൊമ്മരി, പൊറ്റമ്മല്‍, ഗോവിന്ദപുരം, മയിലാമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
Next Story
RELATED STORIES
മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMTകര്‍ണാടകയിലെ ഹാസനില്‍ എസ്ഡിപിഐക്ക് പഞ്ചായത്ത് പ്രസിഡന്റ്
30 April 2024 5:18 AM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMT