കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആകാശപാത ഉദ്ഘാടനം നാളെ
മന്ത്രി വീണാ ജോര്‍ജാണ് പ്രതിമ അനാച്ഛാദനവും ഒപി ഉദ്ഘാടനവും നിര്‍വഹിക്കുക. ആകാശപാത മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആകാശപാത, നവീകരിച്ച അസ്ഥിരോഗവിഭാഗം ഒപി എന്നിവയുടെ ഉദ്ഘാടനവും ഡോ. എ ആര്‍ മേനോന്റെ പ്രതിമാ അനാച്ഛാദനവും തിങ്കളാഴ്ച നടക്കുമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി വീണാ ജോര്‍ജാണ് പ്രതിമ അനാച്ഛാദനവും ഒപി ഉദ്ഘാടനവും നിര്‍വഹിക്കുക. ആകാശപാത മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
172 മീറ്റര്‍ നീളമുള്ള ആകാശപാത വരുന്നതോടെ ഇലക്ട്രിക് കാറില്‍ രോഗികളെ പാതയിലൂടെ കൊണ്ടുപോകാനാവും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെയും മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെയും സഹായത്തോടെയാണ് രണ്ടുകോടിരൂപയുടെ പാത യാഥാര്‍ഥ്യമാക്കിയത്.
കേരളത്തിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന ഡോ. എന്‍ ആര്‍ മേനോന്റെ അര്‍ധ വെങ്കല പ്രതിമയാണ് സ്ഥാപിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് ചെലവ്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 3.45 ലക്ഷംരൂപ ചെലവില്‍ അസ്ഥിരോഗവിഭാഗം ഒപി നവീകരിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, അഡീഷണല്‍ സൂപ്രണ്ട് ഡോ. കെ പി സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്#പങ്കെടുത്തു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT