Kozhikode

എസ്ഡിടിയു നേതൃത്വപരിശീലന പരിപാടി സംഘടിപ്പിച്ചു

എസ്ഡിടിയു നേതൃത്വപരിശീലന പരിപാടി സംഘടിപ്പിച്ചു
X

കോഴിക്കോട്: എസ്ഡിടിയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വപരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടിയില്‍ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ സത്യം, നീതി, വിനയം എന്നിവ കാത്തുസൂക്ഷിക്കുന്നവരായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ കമ്മന അധ്യക്ഷത വഹിച്ചു.

തൊഴില്‍ നിയമങ്ങളെക്കുറിച്ച് റിട്ട. ജില്ലാ ലേബര്‍ ഓഫിസര്‍ വി കെ വി നായര്‍ ക്ലാസെടുത്തു. നൗഷാദ് മംഗലശ്ശേരി, റിയാസ് പയ്യോളി സംസാരിച്ചു. വാഹിദ് ചെറുവറ്റ, സലാം കുട്ടോത്ത്, ശ്രീജിത്ത്, ഗഫൂര്‍ വെള്ളയില്‍, അഷ്‌കര്‍, മുത്തു തങ്ങള്‍, ഹമീദലി, ഫസലുറഹ്മാന്‍, അഷ്‌റഫ് കൊടുവള്ളി, പി എസ് സക്കീര്‍, സല്‍മാനുല്‍ ഫാരിസ് ചാലിയം ചര്‍ച്ചയില്‍ പങ്കെടുത്തു. സിദ്ദീഖ് ഈര്‍പ്പോണ, എ ടി കെ അഷ്‌റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it