Kozhikode

എസ്ഡിപിഐ ലഹരിവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു

മണ്ഡലം പ്രസിഡന്റ് സി കെ റഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ ലഹരിവിരുദ്ധ സദസ്സും റാലിയും സംഘടിപ്പിച്ചു
X

നാദാപുരം: എസ്ഡിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി നാദാപുരം ടൗണില്‍ ലഹരി വിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് സി കെ റഹീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഉമ്മര്‍ കല്ലോളി ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. 'നാളത്തെ തലമുറയെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍' കയ്യൊപ്പ് ചാര്‍ത്തല്‍ ജില്ലാകമ്മറ്റി അംഗം ഷാജഹാന്‍ നേതൃത്വം നല്‍കി,

മണ്ഡലം സെക്രട്ടറി കെ പി അസീസ്, മണ്ഡലം വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ സംസാരിച്ചു.

മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി വി ബഷീര്‍, സൂബൈര്‍ എടച്ചേരി, അസീസ് വെള്ളൂര്‍ സമദ് കല്ലാച്ചി, കുഞ്ഞമ്മദ് മാസ്റ്റര്‍ വാണിമേല്‍, സി വി അഷ്‌റഫ് റാലിക്ക് നേതൃത്വംനല്‍കി.

Next Story

RELATED STORIES

Share it