കോഴിക്കോട് ബസ്സുകള്‍ക്കിടയില്‍പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിനു സമീപം വെങ്ങേരിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കക്കോടി സ്വദേശി ഷൈജു(ഗോപി-43), ഭാര്യ ജീമ(38) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് ദാരുണാന്ത്യം. ബസ്സിന് പിന്നിലിടിച്ച സ്‌കൂട്ടറില്‍ മറ്റൊരു ബസ് വന്നിടിക്കുകയായിരുന്നു. ബസ് പൊടുന്നനെ ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. ഈ സമയം പിന്നാലെ വന്ന മറ്റൊരു ബസ് സ്‌കൂട്ടറിലിടിച്ചു. ബാലുശ്ശേരി ഭാഗത്തു നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന ദമ്പതികളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് ഡിഡി ഓഫിസില്‍ പ്യൂണായി ജോലി ചെയ്യുന്ന ഷൈജുവിന്റെ ചികില്‍സയ്ക്കായി പോവുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. ദമ്പതികള്‍ക്ക് 13, 11 വയസ്സുള്ള രണ്ട് മക്കളുണ്ട്. സ്‌കൂട്ടറിനൊപ്പം മറ്റൊരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നെങ്കിലും ബൈക്ക് ഓടിച്ചയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
RELATED STORIES
എ ഡി ജി പി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMT