Kozhikode

ദേശീയപാത വികസനം: നഷ്ടപരിഹാരത്തിനായി വ്യാപാരികളുടെ റിലേ ഉപവാസം ആരംഭിച്ചു

ദേശീയപാത വികസനം: നഷ്ടപരിഹാരത്തിനായി വ്യാപാരികളുടെ റിലേ ഉപവാസം ആരംഭിച്ചു
X

പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും, പുനരധിവാസ പേക്കേജും മുന്‍കൂറായി നല്‍കണമെന്നാവശ്യപ്പെട്ട് പയ്യോളി ടൗണിലെ വ്യാപാരികള്‍ നടത്തുന്ന റിലേ ഉപവാസ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരതുക മുന്‍കൂറായി നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കെ.പി റാണാ പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടകള്‍ ഒഴിപ്പിക്കേണ്ടി വരുന്ന ടൗണാണ് പയ്യോളി . ദേശീയപാതയോരത്തെ ഇരുവശത്തുമായി നൂറോളം വ്യാപാര സ്ഥാപനങ്ങളാണ് വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്നത്. സംസ്ഥാന സെക്രട്ടറി കെ എസ് സേതുമാധവന്‍ ,മണിയോത്ത് മുസ്സ, ഇ കെ സുകുമാരന്‍, കെ ടി വിനോദന്‍, ടി പി ഇസ്മയില്‍, അരങ്ങില്‍ ബാലകൃഷണന്‍, കെ പി ഗിരീഷ് കുമാര്‍, ടി അക്ബര്‍, സുനില്‍കുമാര്‍, രാജീവന്‍, സലാം വടകര എന്നിവര്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it