Kozhikode

കോഴിക്കോട് നഗരത്തില്‍ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍

നഗരത്തില്‍ മാവൂര്‍ റോഡ് മുതല്‍ മെഡിക്കല്‍ കോളജ് വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏഴു കിലോമീറ്റര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുകയാണ്. എന്നാല്‍, പണി പൂര്‍ത്തിയാവുമ്പോഴേക്കും ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടി ചിലയിടങ്ങളില്‍ കുഴികള്‍ എടുക്കേണ്ടിവരുമെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്.

കോഴിക്കോട് നഗരത്തില്‍ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍
X

കോഴിക്കോട്: മാവൂര്‍ റോഡില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന വഴിയില്‍ റോഡ് കുത്തിപ്പൊളിക്കാതിരിക്കാന്‍ മന്ത്രിയുടെ ഇടപെടല്‍. നഗരത്തില്‍ മാവൂര്‍ റോഡ് മുതല്‍ മെഡിക്കല്‍ കോളജ് വരെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഏഴു കിലോമീറ്റര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുകയാണ്. എന്നാല്‍, പണി പൂര്‍ത്തിയാവുമ്പോഴേക്കും ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടി ചിലയിടങ്ങളില്‍ കുഴികള്‍ എടുക്കേണ്ടിവരുമെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി അടിയന്തരമായി ഇടപെട്ടത്.

ചൊവ്വാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക യോഗം വിളിച്ചു. പണി പൂര്‍ത്തിയായ റോഡ് വെട്ടിപ്പൊളിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ഗെയ്‌ലിന്റെ ചുമതലയുള്ള അദാനി ഗ്രൂപ്പിനെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ മേല്‍നോട്ടത്തിനായി കലക്ടറെ യോഗത്തില്‍ ചുമതലപ്പെടുത്തി. റോഡിനു കേടുപാടുകള്‍ സംഭവിക്കാത്ത തരത്തില്‍ എച്ച്ഡിഡി സംവിധാനം ഉപയോഗിച്ചാണ് ഗെയില്‍ പൈപ്പ്‌ലൈന്‍ പണികള്‍ നടക്കുന്നതെന്നും ഇത് ഒരു തരത്തിലും പൊതുജങ്ങളെ ബാധിക്കാത്ത തരത്തില്‍ പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പിന് നിര്‍ദേശം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it