Kozhikode

നൂറ് രൂപക്ക് മന്തി നല്‍കിയില്ല; കോഴിക്കോട് ഹോട്ടലിന് നേരെ നടന്ന കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്

നൂറ് രൂപക്ക് മന്തി നല്‍കിയില്ല; കോഴിക്കോട് ഹോട്ടലിന് നേരെ നടന്ന കല്ലേറില്‍ യുവതിക്കും കുഞ്ഞിനും പരിക്ക്
X

കോഴിക്കോട്: കുന്ദമംഗലം കാരന്തൂരില്‍ ഹോട്ടലിന് നേരെ കല്ലേറ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തുമണിയോടെ കാരന്തൂര്‍ മര്‍ക്കസിന് സമീപമുള്ള സ്പൂണ്‍ മി എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം. നൂറ് രൂപക്ക് മന്തി വേണമെന്ന് ആവശ്യപ്പെട്ട് ഏതാനും ചിലര്‍ വന്നിരുന്നുവെന്നും ഇതിനു പിന്നാലെ രണ്ടംഗ സംഘം വന്ന് ഹോട്ടലിനു നേരെ കല്ലെറിയുകയായിരുന്നുവെന്നും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ചില്ല് തെറിച്ചാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.




Next Story

RELATED STORIES

Share it