കോഴിക്കോട്ട് നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് യുവാവ് മരിച്ചു
BY SNSH19 Jun 2022 5:46 AM GMT
X
SNSH19 Jun 2022 5:46 AM GMT
കോഴിക്കോട്:നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് കോഴിക്കോട്ട് യുവാവ് മരിച്ചു. ചേളന്നൂര്‍ പാലത്ത് അടുവാരക്കല്‍ താഴം പൊറ്റമ്മല്‍ അഭിനന്ദ് (20) ആണ് മരിച്ചത്.അഭിനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊല്ലരുകണ്ടിയില്‍ പ്രഫുല്‍ദേവ് (20), മേക്കയാട്ട് അഭിജിത്ത് (20), അടുവാരക്കല്‍ മീത്തല്‍ സേതു (19), കക്കുഴി പറമ്പില്‍ സലാഹുദീന്‍ (20) എന്നിവര്‍ക്ക് പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 11ഓടെയാണ് അപകടമുണ്ടായത്.കോഴിക്കോട് ഭാഗത്തു നിന്ന് വരികയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മതിലിനിടിക്കുകയായിരുന്നു.നാട്ടുകാരും കാക്കൂര്‍ പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ശിവദാസന്‍ നിഷ ദമ്പതിമാരുടെ മകനാണ് അഭിനന്ദ്. സഹോദരങ്ങള്‍: അദില, അഭിനവ്.
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMT