Kozhikode

തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വേതനത്തോടുകൂടിയ അവധി

തദ്ദേശ തിരഞ്ഞെടുപ്പ്; സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വേതനത്തോടുകൂടിയ അവധി
X

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെടുപ്പ് നടക്കുന്ന ദിവസം സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി അനുവദിക്കുന്നതിന് ലേബര്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന തീയതികളില്‍ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും വേതനത്തോട് കൂടിയുള്ള പൊതു അവധി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതു പ്രകാരം ജില്ലയില്‍ വോട്ടെടുപ്പ് തീയതിയായ ഡിസംബര്‍ 14ന് വേതനത്തോടുകൂടിയ പൊതു അവധിയായിരിക്കും. സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജില്ലാ ലേബര്‍ ഓഫിസര്‍ അവധി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ജീവനക്കാരന്‍ വോട്ടറായി ഉള്‍പ്പെടുന്ന നിയോജകമണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുകയും അദ്ദേഹം ജോലി ചെയ്യുന്ന വാണിജ്യ വ്യവസായ സ്ഥാപനം മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലായിരിക്കുകയും ചെയ്യുന്ന അവസരത്തിലും സ്ഥാപനം ജീവനക്കാരന് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടുകൂടിയ അവധി നല്‍കണം.




Next Story

RELATED STORIES

Share it