കനത്ത മഴയില്‍ മണ്ണിടിഞ്ഞ് താഴ്ന്നു; വീട് അപകടാവസ്ഥയില്‍
പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളജിന് സമീപം താമസിക്കുന്ന തേവര്‍കണ്ടി മീത്തല്‍ അജിതകുമാരിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.
കോഴിക്കോട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞു താഴ്ന്ന് വീട് അപകടാവസ്ഥയില്‍. പൊക്കുന്ന് ഗുരുവായൂരപ്പന്‍ കോളജിന് സമീപം താമസിക്കുന്ന തേവര്‍കണ്ടി മീത്തല്‍ അജിതകുമാരിയുടെ വീടാണ് അപകടാവസ്ഥയിലായത്. വീടിന് പുറകുവശത്തെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്.
ഞായറാഴ്ച രാവിലെയാണ് സംഭവം. അടുക്കളയുടെയും ശുചിമുറിയുടെയും അടിഭാഗത്തെ മണ്ണ് ഭാഗികമായി ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്നുപേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മഴ തുടരുകയാണെങ്കില്‍ മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും നിലംപതിക്കുമെന്ന ഭീതിയിലാണ് വീട്ടുകാര്‍. കല്‍ക്കെട്ട് നിര്‍മിക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിനില്ല.
സംഭവം സംബന്ധിച്ച് ഒളവണ്ണ പഞ്ചായത്ത് അധികൃതര്‍ക്ക് അജിതകുമാരി പരാതി നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റാമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇവരുടെ വീടിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത പഞ്ചായത്ത് റോഡും അപകടാവസ്ഥയിലാണ്.
RELATED STORIES
ഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സിദ്ദിഖ് കാപ്പന് സുപ്രിം കോടതിയില്‍
17 Sep 2024 6:46 AM GMTനടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം
17 Sep 2024 5:50 AM GMTമലപ്പുറത്ത് എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍
17 Sep 2024 4:36 AM GMTഉമര്‍ ഖാലിദിന്റെ ജയില്‍വാസത്തിന് നാലാണ്ട്; ഡല്‍ഹി കലാപ ഗൂഢാലോചന കേസ്...
14 Sep 2024 5:20 AM GMT'മസ്ജിദ് പൊളിക്കണം'; ഷിംലയ്ക്ക് പിന്നാലെ മാണ്ഡിയിലും ഹിന്ദുത്വ റാലി
13 Sep 2024 1:03 PM GMT