Kozhikode

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും: മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട് ജില്ലയില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും: മന്ത്രി എകെ ശശീന്ദ്രന്‍
X

കോഴിക്കോട്: കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത മാസം മുതല്‍ പതിനായിരം പേരെ വീതം ദിവസേന ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ.ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ ആകെ ജനസംഖ്യയുടെ ആറില്‍ ഒന്ന് പേരെ ടെസ്റ്റിന് വിധേയമാക്കി. ഈ ആഴ്ച 9500 പേരെ വീതം ടെസ്റ്റ് ചെയ്യും.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ബോധവല്‍കരണം ശക്തിപ്പെടുത്തും. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരാണ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. ഓരോ പ്രദേശത്തുമുള്ള റസിഡന്‍സ് അസോസിയേഷനുകളും ഇതിന്റെ ഭാഗമാക്കാനും അവര്‍ക്ക് നിശ്ചിത എണ്ണം വീടുകളുടെ ചുമതല ഏല്‍പ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി സിറ്റിയില്‍ നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് കുറച്ചുകൂടി ശക്തമാക്കാനും പരിശോധന സേനയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വരാന്‍ പോകുന്ന സാഹചര്യങ്ങളെ കൂടി അഭിമുഖീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്.

ക്രിട്ടിക്കല്‍ സ്വഭാവമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി നിരീക്ഷണമുണ്ട്. അവരുടെ കാര്യത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കൂടുതല്‍ സൂക്ഷ്മതയോടു കൂടിയ പരിചരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.




Next Story

RELATED STORIES

Share it