Kozhikode

കോഴിക്കോട് ജില്ലയില്‍ 770 പേര്‍ക്ക് കൊവിഡ്; 940 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 770 പേര്‍ക്ക് കൊവിഡ്; 940 പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 10 പേര്‍ക്കുമാണ് പോസിറ്റീവായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 746 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8569 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10313 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 940 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 8

കൂടരഞ്ഞി - 2 (ആരോഗ്യപ്രവര്‍ത്തകര്‍)

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1 (ആരോഗ്യപ്രവര്‍ത്തക)

ബാലുശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)

നാദാപുരം - 1 (ആരോഗ്യപ്രവര്‍ത്തക)

കായക്കൊടി - 1 (ആരോഗ്യപ്രവര്‍ത്തക)

കൊടുവളളി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)

തിക്കോടി - 1 (ആരോഗ്യപ്രവര്‍ത്തകന്‍)




Next Story

RELATED STORIES

Share it