കോഴിക്കോട് 31 പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി: ഒമ്പത് പ്രദേശങ്ങളെ ഒഴിവാക്കി
കോഴിക്കോട്: ജില്ലയില്‍ പുതുതായി ഇന്ന് 31 പ്രദേശങ്ങളെ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒമ്പത് പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പ്രഖ്യാപനം.
കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 22 വെണ്ണക്കാട്, 25 മേഡേണ്‍ ബസാര്‍, 2 വാവാട് വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 14 കാവുംപുറം, 9 വെസ്റ്റ് കൈത പൊയില്‍, 15 പെരുമ്പള്ളി, നരിക്കുനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 കാവും പൊയില്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 പുതിയടം വടക്ക് വെള്ളലശേരി മാളികത്തടം റോഡ്, തെക്ക് കാരെത്തിങ്ങല്‍, കിഴക്ക് വെള്ളലശ്ശേരി, പൂളിയക്കോട്ട് റോഡ്, പടിഞ്ഞാറ് വെള്ളലശേരി - മാവൂര്‍ റോഡ്, വാര്‍ഡ് 17 കുഴക്കോട് പുല്‍പറമ്പില്‍ ഫോര്‍ മില്‍ മുതല്‍ കിഴക്ക്കുറുക്കന്‍ കുന്നുമ്മല്‍ റോഡ് മുതല്‍ തോണി പോക്കില്‍ ഭാഗം, കുഴക്കോട് ഹെല്‍ത്ത് സബ് സെന്ററിന്റെ കിഴക്ക് ഭാഗം, ചാത്തമംഗലം കുഴകോട് കിണര്‍- സ്റ്റോപ്പിന്റെ കിഴക്കു ഭാഗം, വാര്‍ഡ് 15 ചെട്ടിക്കടവ് കിഴക്കേ ഭാഗം വിരിപ്പില്‍ ചെട്ടിക്കടവ് റോഡ് പടിഞ്ഞാറു കൊട്ടാരം ബസ്റ്റോപ്പ് പറക്കുന്നു ചെട്ടിക്കടവ്- ശീമാട്ടി ഹോട്ടല്‍ വരെ തെക്ക് - പടിഞ്ഞാറു കൊട്ടാരം സ്റ്റോപ് പറക്കുന്നു ചെട്ടിക്കടവ് ശീമാട്ടി ഹോട്ടല്‍ വരെ വടക്ക് വിരിപ്പില്‍ അടുത്ത് കൊട്ടാരം സ്റ്റോപ്പ് വരെ.
കക്കോടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ചെലപ്രം, നൊച്ചാട്ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 - നെഞ്ചുറ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് മ കെ.പി.ആര്‍ നഗര്‍,നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9-നടുവണ്ണൂര്‍ സൗത്തിലെ മയിലാഞ്ചി മുക്ക് മുതല്‍ കുടുംബക്ഷേമ ഉപകേന്ദ്രം വരെയും പുളിഞ്ഞോളി അംഗനവാടി കെല്ലോ റത്ത് മുക്ക് വരയും ഉള്‍പ്പെടുന്ന പ്രദേശം, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 11 അങ്കകളരി, 10 നടുവണ്ണൂര്‍ ഈസ്റ്റ്, വടകര മുന്‍സിപ്പാലിറ്റി വാര്‍ഡ് 21 ആച്ചം മണ്ടി, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 ഉണ്ണികുളം, ചേളന്നൂര്‍ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 കുളം കൊള്ളിത്താഴം.
അരിക്കുളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 തറമ്മല്‍, ഫറോക്ക് മുന്‍സിപ്പാലിറ്റി വാര്‍ഡ് 2 കോലോളിത്തറ, കടലുണ്ടിഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 ഹൈസ്‌കൂള്‍, വാര്‍ഡ് 11 ആലുങ്കല്‍ , മണിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 മെട പിലാവില്‍ സെന്റര്‍, മുക്കം മുന്‍സിപ്പാലിറ്റി വാര്‍ഡ് 13 കുറ്റിപ്പാല, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 അറക്കല്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 എടക്കര, വാര്‍ഡ് 17 പടന്നക്കളം, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 തണ്ടോട്ടി, വാര്‍ഡ് 19 ചെമ്മത്തൂര്‍ നോര്‍ത്ത്, വാര്‍ഡ് 7 ലെ കോട്ടപ്പള്ളി ടൗണ്‍ എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍. താമരശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 7, 11, 13, 16, മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 32, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, കക്കോടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, കായക്കൊടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9, കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4, കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, മുടാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 4,7,15, കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 39, 41 എന്നിവയെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT