Kozhikode

കോഴിക്കോട് 13 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി

കോഴിക്കോട് 13 കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടി; ആറ് പ്രദേശങ്ങളെ ഒഴിവാക്കി
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി ഇന്ന് 13 പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കൊവിഡ് സമ്പര്‍ക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പ്രഖ്യാപനം.

കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4- ചമല്‍, വാര്‍ഡ് 7-ചുണ്ടന്‍കുഴി, കോഴിക്കോട് കോര്‍പ്പറേഷനിലെ ഡിവിഷന്‍ 44-കുണ്ടായിതോട്, അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 ലെ മനയില്‍ അമ്പലം റോഡ് ഉള്‍പ്പെടുന്ന പ്രദേശം, മുക്കം മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 12 ലെ ഇടവനകുന്നത്ത് റോഡ് മുതല്‍ വെങ്ങളത്ത് റോഡ് വരെയുള്ള ഭാഗം, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 വളയന്നൂര്‍ സോണ്‍ - 1 വടക്ക് - കുന്ദംകളരി റോഡ്, തെക്ക് -കളത്തിങ്ങല്‍ മീത്തല്‍ റോഡ് ,കിഴക്ക് -കുന്ദംകളരിറാഡ് - എ.കെ മുഹമ്മദ് അലിയുടെ വീടുകള്‍ , പടിഞ്ഞാറ് -കുന്ദംകളരി മണക്കാട് റോഡില്‍ ഗോപന്റെ വീട് വരെ, സോണ്‍ - 2 വടക്ക് -മേലെ മാര്യാത്ത് ഭാഗം,തെക്ക് -കൊയമ്പറ്റതാഴം, റോഡിന്റ മാര്യാത്ത് ഭാഗം, കിഴക്ക് -പൂപ്പറമ്പ് റോഡ്, പടിഞ്ഞാറ് -ചെറുപുഴ, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10-ഊട്ടുകുളം, കോട്ടുര്‍ ഗ്രാമപഞ്ചായത്തിലെ 5,7 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന പുതിയോട്ടു മുക്ക് പ്രദേശം, പുറമേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18-മുതുവടത്തൂര്‍ , വാര്‍ഡ് 4-വിലാദപുരം, വടകര മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 4-പഴങ്കാവ്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3-വില്യാപ്പള്ളി ടൗണ്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6-വല്ലോമല എന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍.

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്:

മുക്കം മുന്‍സിപ്പാലിറ്റിയിലെ ഡിവിഷനുകളായ 33, 17, ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 10, ഉള്യേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 5, ഏറാമല ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ 18, 19 എന്നിവയെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്റ്റര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.




Next Story

RELATED STORIES

Share it