Kozhikode

ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: എസ് ഡിപിഐ

ആരോഗ്യ ഉപകേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം: എസ് ഡിപിഐ
X

കൊയിലാണ്ടി: കൊല്ലം 42ാം വാര്‍ഡിലെ ഹെല്‍ത്ത് സെന്ററിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. മുന്‍ വശത്തെ കിണര്‍ ശുചീകരിക്കാത്തതിനാല്‍ മലിനമായിരിക്കുകയാണ്. ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫുകള്‍ക്ക് പോലും നിന്നുതിരിയാന്‍ ഇടമില്ലാത്ത ഇവിടെ നിന്നാണ് പിഞ്ചുകുട്ടികളുടെ പോളിയോ വാക്‌സിനും, ഗര്‍ഭിണികളുടെ പ്രതിരോധപ്രവര്‍ത്തനങ്ങളും നടത്തുന്നത്.


പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ഹെല്‍ത്ത് സെന്റെറിന്റെ മുന്നില്‍ ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടിയാണ് മഴ കൊള്ളാതെ ആളുകള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്നത്. പലപ്പോഴും തൊട്ടടുത്ത സ്ഥാപനത്തിലെ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ചികില്‍സ നടത്തിവരുന്നത്. ഹെല്‍ത്ത് സെന്റര്‍ പുനര്‍നിര്‍മിച്ചപ്പോള്‍ നിലവിലെ സൗകര്യം പോലുമില്ലാതായെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമാണ് ഈ ഹെല്‍ത്ത് സെന്റര്‍.

ഹെല്‍ത്ത് സെന്ററിലെ ശോച്യാവസ്ഥയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ് ഡിപിഐ കൊല്ലം ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. സുഹൈല്‍ മസ്‌ലം അധ്യക്ഷത വഹിച്ചു. നബീല്‍ ആലികാത്ത്, എന്‍ കെ നിഹാല്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it