Kozhikode

വടകരയില്‍ വീടുകയറി ഗുണ്ടാ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്

വടകരയില്‍ വീടുകയറി ഗുണ്ടാ ആക്രമണം; എട്ടുപേര്‍ക്ക് പരിക്ക്
X

കോഴിക്കോട്: വടകര തണ്ണീര്‍പന്തലില്‍ ഗുണ്ടാ സംഘം വീടുകയറി ആക്രമിച്ചു. വീട്ടുകാരായ മൂന്നുപേരും നാട്ടുകാരായ അഞ്ചുപേരുമടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനുശേഷം ഗുണ്ടാസംഘം രക്ഷപ്പെട്ടു.

പാലോറ നസീറിന്റെ വീട്ടിലാണ് കഴിഞ്ഞദിവസം വൈകീട്ടോടെ ആറംഗ സംഘം ആക്രമണം നടത്തിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് അടക്കം പരിക്കേറ്റു. തടയാനെത്തിയ അയല്‍വാസികള്‍ക്കും മര്‍ദ്ദനമേറ്റു. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് വിവരം.

Next Story

RELATED STORIES

Share it