- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുള്‍ഡോസര്‍ ഫാഷിസത്തെ ജനധിപത്യം ചെറുത്തു തോല്പിക്കും: എസ്ഡിപിഐ
തീവ്രവാദ ചാപ്പ കുത്തി ജനകീയ സമരങ്ങളെ പരാജയപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ സമരക്കാരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്ന രീതി സ്വീകരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍. ഇതിനെതിരേ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി പറഞ്ഞു.
വടകര: ജനകീയ പ്രതിഷേധങ്ങളെ ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ പിന്തിരിപ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും ഈ ബുള്‍ഡൊസര്‍ ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനാധിപത്യത്തിന് കഴിയുമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. തീവ്രവാദ ചാപ്പ കുത്തി ജനകീയ സമരങ്ങളെ പരാജയപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ സമരക്കാരുടെ വീടുകളും സ്ഥാപനങ്ങളും തകര്‍ക്കുന്ന രീതി സ്വീകരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാര്‍. ഇതിനെതിരേ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരേ എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയെയും നിയമത്തെയും നോക്കുകുത്തിയാക്കുമ്പോള്‍ മൗനം പാലിക്കുന്നത് ജനാധിപത്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു സര്‍ക്കാറിന്റെ പോലിസ് നയവും വിവേചനാധിഷ്ഠിതമാണ്. അതുകൊണ്ടാണ് പ്രവാചക നിന്ദക്കെതിരേ പള്ളികളില്‍ പ്രസംഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി നോട്ടീസ് നല്‍കിയതെന്നും റഷീദ് ഉമരി പറഞ്ഞു.
ബുള്‍ഡോസര്‍ ഫാഷിസം ഇന്ത്യന്‍ ജനത തോല്‍പിക്കുക തന്നെ ചെയ്യും' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. മണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി നിസാം പുത്തൂര് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് വെള്ളോളി, റൗഫ് ചോറോട്, സബാദ് അഴിയൂര്‍, റോബിന്‍ ജോസ്, സമദ് മാക്കൂല്‍, സാലിം അഴിയൂര്‍, എ കെ സൈനുദ്ധീന്‍, കെ കെ ബഷീര്‍, നവാസ് കുന്നുമ്മക്കര, റിയാസ്ങസ, ഫെബിന ഷാജഹാന്‍, നൂര്‍ജഹാന്‍ വടകര ,അര്‍ഷിനസലാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
ഷാനിന്റേത് ബീഭല്‍സമായ കൊലപാതകം; പ്രോസിക്യൂഷന്റെ വീഴ്ച്ചകള്‍...
12 Dec 2024 3:46 AM GMTസിറിയ പിടിച്ച് ഹയാത് താഹിര്‍ അല്‍ ശാം; ആരാണ് നേതാവ് അബു മുഹമ്മദ് അല്‍...
8 Dec 2024 8:54 AM GMTസുപ്രിംകോടതി തുറന്നുവിട്ട ഭൂതങ്ങള്‍ രാജ്യത്തെ വേട്ടയാടുന്നു (വീഡിയോ)
6 Dec 2024 5:35 PM GMTപോപുലര്‍ ഫ്രണ്ടിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ല; ...
4 Dec 2024 3:45 PM GMT'ഫലസ്തീനില്‍ ബാങ്ക് മുഴങ്ങുന്നത് തുടരും, കേള്‍ക്കാന്‍...
3 Dec 2024 2:16 PM GMTഅജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT