കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജില്‍ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ ഹോമിയോ മെഡിക്കല്‍ കോളജില്‍ ആരംഭിച്ച കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട ചികിത്സ എല്ലാവരിലേക്കും എത്തുക എന്ന ലക്ഷ്യത്തില്‍ ആണ് കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ ഹോമിയോ കോളേജിന്റെ സഹകരണത്തോടെ ഹോമിയോ കോളജിലെ പുതിയ കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 150 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ മോണിറ്ററുകള്‍, പോര്‍ട്ടബിള്‍ എക്‌സറേ മെഷീന്‍, മൊബൈല്‍ ലാബ് സൗകര്യം, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, നഴ്‌സിങ് കെയര്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. രോഗി പരിചരണം പൂര്‍ണ്ണമായും മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നേതൃത്വത്തിലായിരിക്കും.
എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. നവീന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വിആര്‍ രാജേന്ദ്രന്‍, ഹോമിയോ കോളേജ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഹമീദ്, ഹോമിയോ മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ അജിത്, ഹോമിയോ കോളജ് സൂപ്രണ്ട് ഗീത, നോഡല്‍ ഓഫിസര്‍മാരായ ഡോ റബേക്ക, ഡോ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT