- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് പ്രതിരോധം: കോഴിക്കോട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കടുത്ത നടപടി
കോഴിക്കോട്: കൊവിഡ് രോഗത്തിന്റെ രണ്ടാംഘട്ട വ്യാപനം തടയുന്നതിനായി ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കൊവിഡ് മാനദണ്ഡങ്ങള്‍ ജില്ലയിലെ പല സ്ഥലങ്ങളിലും ലംഘിക്കപ്പെടുന്നത് കൊറോണ വ്യാപനം രൂക്ഷമാവുന്നതിന് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
10 വയസ്സിനുതാഴെയും 60 വയസ്സിന് മുകളിലുള്ളവരും തിരക്കുള്ള പൊതുഇടങ്ങളില്‍ പോവരുത്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് മാത്രമേ അത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക് പോവാന്‍ പാടുള്ളു. വിവാഹങ്ങളില്‍ ഒരേസമയം 100 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല. വിവാഹ ചടങ്ങുകള്‍ പരമാവധി 2 മണിക്കൂറായി നിജപ്പെടുത്തണം. റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും ഫുഡ് ജോയിന്റുകളിലും സാമൂഹിക അകലം ഉറപ്പുവരുത്താനായി 50 ശതമാനം ആളുകളെ മാത്രമേ ഒരേ സമയം പ്രവേശിപ്പിക്കാന്‍ പാടുള്ളു. പാര്‍സല്‍ സംവിധാനം പ്രോല്‍സാഹിപ്പിക്കണം. പാര്‍സല്‍ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ സാമൂഹിക അകലം ഉറപ്പുവരുത്താനായി ക്യൂ അടയാളപ്പെടുത്തണം. എയര്‍ കണ്ടീഷന്‍ സംവീധാനം നിര്‍ത്തിവയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കാവുന്നതുമാണ്.
ഹാര്‍ബര്‍, ഫിഷ് ലാന്റിങ് സെന്റര്‍ എന്നിവിടങ്ങളിലും എല്ലാവിധ മാര്‍ക്കറ്റുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കും. മല്‍സ്യമാര്‍ക്കറ്റുകളിലെ ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു മീറ്റര്‍ അകലവും പാലിക്കണം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.
ഷോപ്പിങ് മാളുകള്‍, സൂപര്‍മാര്‍ക്കറ്റുകള്‍, പൊതുജനങ്ങള്‍ സന്ദര്‍ശിക്കുന്ന എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവയ്‌ക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കാവുന്നതുമാണ്. ഷോപ്പ് മുറികളുടെ/സ്ഥാപനങ്ങളുടെ വിസ്തീര്‍ണത്തിന് ആനുപാതികമായി 30 ചതുരശ്ര മീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്റെ വിസ്തീര്‍ണവും ഷോപ്പിനകത്ത് പ്രവേശിക്കാന്‍ അനുവദനീയമായ ആളുകളുടെയും എണ്ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള വില്‍പ്പനകള്‍ അനുവദനീയമല്ല.
ജില്ലയിലെ എല്ലാവ്യാപാര വാണിജ്യസ്ഥാപനങ്ങളും(അത്യാവശ്യസാധനങ്ങളുടെത് ഒഴികെ) രാത്രി ഒമ്പതിനു ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. വ്യാപാര ,വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയമാക്കേണ്ടതാണ് .ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കേണ്ടതാണ് . നിബന്ധനകള്‍ പാലിക്കപ്പെടാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സെക്ടര്‍മജിസ്‌ട്രേറ്റും പോലിസും മുഖേന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് .
Covid: more restrictions in Kozhikode
RELATED STORIES
''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMTദമസ്കസിന് പുതിയ ഗവര്‍ണറായി; പോലിസില്‍ കൂടുതല്‍ പേരെ എടുക്കും
12 Dec 2024 4:19 PM GMTടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMT